കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മോഹം നടക്കില്ല: 25 ല്‍ 18 ലോക്സഭ സീറ്റും വൈഎസ്ആർ കോണ്‍ഗ്രസ് നേടുമെന്ന് സർവേ

Google Oneindia Malayalam News

വിജയവാഡ: വരാനിരിക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോണ്‍ഗ്രസ് വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് സർവേ. ടി ഡി പിയും കോണ്‍ഗ്രസും ബി ജെ പിയും ഉള്‍പ്പടേയുള്ള പാർട്ടികളെല്ലാം ബഹുദൂരം പിന്നിലായിരിക്കുന്നുവെന്നും ഒരു ദേശീയ മാധ്യമം നടത്തിയ സർവ്വേയില്‍ വ്യക്തമാക്കുന്നു. വൈ എസ് ആർ സിക്കുള്ള ജനങ്ങളുടെ പിന്തുണ 50 ശതമാനത്തിൽ നിന്ന് 57 ശതമാനമായി കുത്തനെ വർധിച്ചുവെന്നാണ് മൂഡ് ഓഫ് നേഷൻ സർവേ റിപ്പോർട്ടില്‍ പറയുന്നത്.

ആന്ധ്രാപ്രദേശില്‍ ഭരണമാറ്റം കൊണ്ടുവരാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ ഇത്തവണയും സഫലമാവില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്. പവന്‍ കല്യാണിന്റെ ജനസേനയ്ക്ക് ഒരു സാധ്യതയും സർവേയില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കരശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍: ബൈജു കൊട്ടാരക്കര

എപിയിൽ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിൽ വൈ

എപിയിൽ ആകെയുള്ള 25 ലോക്‌സഭാ സീറ്റുകളിൽ വൈ എസ് ആർ സി 18 സീറ്റുകളും തെലുങ്കുദേശം ഏഴും സീറ്റുകൾ നേടുമെന്നാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്, ബി ജെ പി, ജനസേന പാർട്ടികള്‍ക്ക് ഒരു സീറ്റും ലഭിക്കില്ല. സമീപകാലത്ത്, ഒരു പ്രമുഖ പ്സെഫോളജി ഓർഗനൈസേഷൻ നടത്തിയ മറ്റൊരു സർവേയിലും സമാനമായ ഫലമായിരുന്നു ഉണ്ടായിരുന്നത്.

പ്സെഫോളജി ഓർഗനൈസേഷൻ സർവേയില്‍

പ്സെഫോളജി ഓർഗനൈസേഷൻ സർവേയില്‍ വൈ എസ് ആർ സിക്ക് 19-20 എംപി സീറ്റുകളും ടി ഡി പിക്ക് അഞ്ച് മുതൽ ഏഴ് സീറ്റുകളുമായിരുന്നു സാധ്യത കല്‍പ്പിച്ചത്. നിയമസഭയിൽ, ആകെയുള്ള 175 സീറ്റുകളിൽ ഭരണകക്ഷി 120-130 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. ജനങ്ങളെ വൈ എസ് ആർ സിക്ക് അനുകൂലമാക്കാൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും സർവ്വേയില്‍ പറയുന്നു.

 ബഹുജന സമ്പർക്ക പരിപാടിയിലൂടെ ജനങ്ങളുമായി

ബഹുജന സമ്പർക്ക പരിപാടിയിലൂടെ ജനങ്ങളുമായി ഇടപഴകാനും അസംതൃപ്തരായ ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും തന്റെ ഓരോ പാർട്ടി എം എൽ എമാരോടും ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 20 മണ്ഡലങ്ങളിലെ ജനങ്ങളെങ്കിലും നിലവിലെ എം എല്‍ എമാരുടെ പ്രകടനത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. ഈ നിയമസഭാംഗങ്ങൾ തങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ, അവർക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുന്നതിനായി

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുന്നതിനായി പ്രതിപക്ഷ പാർട്ടികളിലെ ശക്തരായ നേതാക്കളെ ഭരണകക്ഷിയിലേക്ക് എത്തിക്കാന്‍ വൈ എസ് ആർ സി ആലോചിക്കുന്നതായും വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള സർവേയിൽ അഞ്ചാമനായ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതാപം മൂലമാണ് ഭൂരിപക്ഷം നിയമസഭാംഗങ്ങളും 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഏറ്റവും പുതിയ സർവേ അനുസരിച്ച്,

ഏറ്റവും പുതിയ സർവേ അനുസരിച്ച്, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ വൈ എസ് ആർ സി സീറ്റുകള്‍ തൂത്തുവാരുമെന്നാണ് വൈ എസ് ആർ സി എം എൽ എമാരായ പി.വാസുബാബുവും എം.വിഷ്ണുവും ഉറപ്പിച്ചു പറയുന്നത്. മുഖ്യമന്ത്രി ജഗന്റെ ഭരണത്തിൽ എല്ലാ വിഭാഗം ജനങ്ങളും സന്തുഷ്ടരാണെന്നും 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിയമസഭാംഗങ്ങൾ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
YSR Congress will win 18 out of 25 Lok Sabha seats in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X