ലോക്ക് ഡൌണിനിടെ ആന്ധ്രയിലേക്ക് കടക്കാൻ എംഎൽഎ: എത്തിയത് 40 ഓളം പേരുമായി, കൂടെയുള്ള സംഘത്തെ തിരിച്
ബെംഗളൂരു: കർണാടകത്തിൽ നിന്ന് ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ച വൈഎസ്ആർകോൺഗ്രസ് എംഎൽഎയെ തടഞ്ഞ് പോലീസ്. മെയ് 3 വരെ രാജ്യവ്യാപക ലോക്ക്ഡൌൺ നിലനിൽക്കുമ്പോഴാണ് വൈആർസിപി എംഎൽഎ മദുസൂധൻ യാദവ് 30-40 നുമിടയിൽ അനുയായികൾക്കൊപ്പം ആന്ധ്രപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ചത്. തുടർന്ന് അതിർത്തിയിൽ വെച്ച് പോലീസ് തടയുകയായിരുന്നു.
എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന സംഘത്തെ കർണാടക- ആന്ധ്ര ചെക്ക് പോസ്റ്റിൽ നിന്ന് മടക്കി അയയ്ക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ കണിഗിരിയിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ലോക്ക് ഡൌൺ ചട്ടങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്.

എന്നാൽ എംഎൽഎയെയും കുടുംബത്തെയും അധികൃതർ പോകാൻ അനുവദിച്ചു. ലോക്ക് ഡൌണിനിടെ അതിർത്തികൾ അടച്ചുപൂട്ടി സീലുവെച്ചതിനിടെയാണ് എംഎൽഎ കുടുംബസമേതം ബെംഗളൂരുവിൽ നിന്ന് അയൽസംസ്ഥാനത്തേക്ക് യാത്ര തിരിക്കുന്നത്. മധുസൂദനൻ യാദവിനെയും പോകാൻ അനുവദിച്ചെന്നും ഒരു ജനസേവകൻ എന്ന നിലയിൽ അദ്ദേഹത്തിന് പൂർത്തിയാക്കാൻ ചുമതലകളുുണ്ടെന്നുമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
വാഹന ഗതാഗതം നിർത്തലാക്കിയതിനാൽ കൂടെയുണ്ടായിരുന്ന സംഘത്തെ തിരിച്ചയച്ചെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ലോക്ക്ഡൌണിനിടെ എംഎൽഎയും കുടുബവും 30- 40 പേരും എങ്ങനെയാണ് ഏകദേശം 120 കിലോമീറ്റനടുത്ത് ദൂരം സഞ്ചരിച്ചതെന്നാണ് ഇപ്പോൾ അവശേഷിക്കുന്ന ചോദ്യം












Click it and Unblock the Notifications