ഗുജറാത്തിലും ലുലു മാൾ; 3,000 കോടിയുടെ നിക്ഷേപവുമായി യൂസഫലി
അഹമ്മദാബാദ്: ഉത്തർപ്രദേശിനു പിന്നാലെ ഗുജറാത്തിലും ലുലു മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യ നഗരമായ അഹമ്മദാബാദിലാണ് 3,000 കോടി രൂപ നിക്ഷേപത്തിലാണ് ലുലു മാൾ പണിയുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ജനുവരിയിൽ ആരംഭിക്കും എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ വർഷം യു.എ.ഇ. സന്ദർശിച്ചപ്പോൾ മാളിന്റെ നിർമാണവുമായി സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. ഗുജറാത്തിൽ മുതൽ മുടക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും സംസ്ഥാന സർക്കാരും ലുലു ഗ്രൂപ്പ് ഒപ്പ് വെച്ചിരുന്നു. ഇതിന് ഒടുവിലാണ് മാൾ നിർമ്മാണ സംസ്ഥാനത്ത് മാളിന്റെ പ്രവർത്തനങ്ങൾക്ക് ലുലു തുടക്കം കുറിക്കുന്നത്.

30 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. മാൾ പ്രവർത്തിക്കുന്നതോടെ 6,000 ആളുകൾക്ക് നേരിട്ടും 15,000 അധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എ.വി. ആനന്ദ് റാം പറഞ്ഞു.
ലുലു ഹൈപ്പർമാർക്കറ്റ്, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള ഫൺടുറ, 15 സ്‌ക്രീൻ സിനിമ, മുന്നൂറിലധികം ദേശീയവും അന്തർദേശീയവുമായ ബ്രാൻഡുകൾ, വിശാലമായ ഫുഡ് കോർട്ട്, മൾട്ടി ലെവൽ പാർക്കിങ് എന്നിവ ഉൾക്കൊള്ളുന്നതായിരിക്കും അഹമ്മദാബാദ് ലുലു മാൾ. ഇത് കൂടാതെ പ്രാദേശിക കാർഷികോത്പന്നങ്ങൾക്കും മാളിൽ വിപണന സൗകര്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എഴുപതുകളുടെ തുടക്കത്തിൽ തന്റെ കച്ചവട ജീവിതം ആരംഭിച്ച ഗുജറാത്തിനോട് എന്നും ഒരു വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് യൂസഫലി പറഞ്ഞു. തന്റെ പിതാവും മറ്റ് കുടുംബാംഗങ്ങളും വർഷങ്ങളായി അവിടെയായിരുന്നു കച്ചവടം നടത്തിയതെന്നും യൂസഫലി പറഞ്ഞു.
ജൂലൈ 10 ന് ലഖ്നൗവിൽ ലുലു മാൾ തുറന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പിൻ്റെ ഉത്തരേന്ത്യയിലെ ആദ്യത്തെ ഷോപ്പിംഗ് മാൾ ആണ് ഉത്തർ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ തുറന്നത്. 2,000 കോടി രൂപ മുതൽ മുടക്കിൽ ആണ് നിർമ്മിച്ചത്. 22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ലഖ്‌നൗ വിമാനത്താവളത്തിനടുത്താണ് രണ്ട് നിലകളിലായുള്ള ലുലു മാൾ. കേരളത്തിലും കർണ്ണാടകയിലുമായി നാല് ഷോപ്പിംഗ് മാളുകൾ ലുലു ഗ്രൂപ്പിനുണ്ട്












Click it and Unblock the Notifications