കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ നിങ്ങള്‍ പറഞ്ഞ നല്ല കാലം?; ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധവുമായി യുവസേന

Google Oneindia Malayalam News

മുംബൈ: രാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ മഹാരാഷ്ട്രയില്‍ ശിവസേനയുടെ യുവാക്കളുടെ ഘടകമായ യുവ സേന. മുംബൈയില്‍ പലയിടങ്ങളിലായി ഇന്ധനവിലയില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ ബാനറുകള്‍ സ്ഥാപിച്ചു.
2014ലെ ബിജെപി യുടെ തിരഞ്ഞെടുപ്പ്‌ മുദ്രാവാക്യമായ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു( അച്ചാ ദിന്‍ ആനേ വാലം ഹേ) എന്ന മുദ്രാവാക്യത്തെ ചോദ്യം ചെയ്‌താണ്‌ യുവസേന പ്രവര്‍ത്തകരുടെ ബനാറുകള്‍ പ്രത്യക്‌പ്പെട്ടിരിക്കുന്നത്‌. ഇതാണോ നിങ്ങല്‍ പറഞ്ഞ നല്ല കാലം? എന്നാതാണ്‌ യുവസേനപ്രവര്‍ത്തകര്‍ തങ്ങളുടെ ബാനറുകളില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യം. കൂടാതെ 2105മുതല്‍ 2021വരെയുള്ള ഇന്ധനവിലയും അത്‌ തമ്മിലുള്ള വലിയ വ്യത്യാസവും ബാനറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 2015ലേതിനേക്കാള്‍ പാചകവാതകത്തിനും, പെട്രോള്‍ ഡീസല്‍ വിലക്കും വലിയ വര്‍ധനയാണ്‌ രാജ്യത്തുണ്ടായിട്ടുള്ളത്‌.

shivsena

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

മുംബൈയില്‍ തിങ്കളാഴ്‌ച്ച ഒരു ലിറ്റര്‍ പെട്രോളിന്‌ 97 രൂപയും ഡിസലിന്‌ 88.06 രൂപയുമാണ്‌ വില വര്‍ധിച്ചത്‌. ആഗോള വിപണിയില്‍ ക്രൂഡ്‌ ഒയില്‍ വില താഴുമ്പോഴും രാജ്യത്ത്‌ ഇന്ധനവില വര്‍ധിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ്‌ പ്രതിപക്ഷപാര്‍ട്ടികളുള്‍പ്പെടെ ഉയര്‍ത്തുന്നത്‌.
രാജ്യത്തെ ഇന്ധനവില കുതിച്ചുയരുന്നതില്‍ ആശങ്ക പങ്കുവെച്ച്‌ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു ഇന്ധനവില ഇങ്ങനെ വര്‍ധിപ്പിച്ചാല്‍ രാജ്യത്തിന്റെ ജിഡിപിയെ അത്‌ ദോഷകരമായി ബാധിക്കുമെന്നും സോണിയഗാന്ധി കേന്ദ്രത്തിന്‌ മുന്നറിപ്പ്‌ നല്‍കി. ആഗോള എണ്ണവിപണിയില്‍ എണ്ണ ഉദ്‌പാദനം കുറഞ്ഞതാണ്‌ എണ്ണവില ഉയരാന്‍ കാരണമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നത്‌.

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു | Oneindia Malayalam

English summary
yuv sena workers protest against fuel hike in mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X