കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊപ്പിയിട്ടതിന് മുസ്ലീം യുവാക്കൾക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ ആക്രമണം! ക്രൂരമായി മർദ്ദിച്ചു...

ശനിയാഴ്ച രാത്രി ഫിറോസ്ബാദ് ജില്ലയിലെ ഗാന്ധിപാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം.

Google Oneindia Malayalam News

ഫിറോസാബാദ്: ഉത്തരേന്ത്യയിൽ മുസ്ലീംങ്ങൾക്കെതിരെ വീണ്ടും ആക്രമണം. ഉത്തർപ്രദേശിലെ ഫിറോസ്ബാദ് ജില്ലയിലാണ് രണ്ട് മുസ്ലീം യുവാക്കളെ ഒരു സംഘം യുവമോർച്ച പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ചത്. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും യുവമോർച്ച പ്രവർത്തകർ മർദ്ദിച്ചു.

മുസ്ലീം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവർ; 'മതം' പൊട്ടുന്നവരോട് കാരശേരി...മുസ്ലീം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവർ; 'മതം' പൊട്ടുന്നവരോട് കാരശേരി...

ഫെബ്രുവരി 17 ശനിയാഴ്ച രാത്രി ഫിറോസ്ബാദ് ജില്ലയിലെ ഗാന്ധിപാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. രാത്രിയിൽ മരുന്ന് വാങ്ങാനെത്തിയ രണ്ട് മുസ്ലീം യുവാക്കൾക്കാണ് യുവമോർച്ച പ്രവർത്തകരിൽ നിന്നു മർദ്ദനമേറ്റത്. ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ഉത്തരേന്ത്യയിലും പ്രത്യേകിച്ച് ഉത്തർപ്രദേശിലും മുസ്ലീംങ്ങൾക്ക് നേരെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മർദ്ദനം...

മർദ്ദനം...

ഫിറോസാബാദ് സ്വദേശികളായ ഇമ്രാൻ ഹുസൈൻ, ഷാജിർ ആലം എന്നിവരെയാണ് ഇരുപതോളം വരുന്ന യുവമോർച്ച പ്രവർത്തകർ നടുറോഡിലിട്ട് തല്ലിച്ചതച്ചത്. ഇരുവരും തലയിൽ തൊപ്പി ധരിച്ചതിനായിരുന്നു യുവമോർച്ച പ്രവർത്തകരുടെ മർദ്ദനം.

നടുറോഡിൽ

നടുറോഡിൽ

ലക്കി ഗാർഗ്, ധീരജ് പരാഷർ, ഉദയ് താക്കൂർ തുടങ്ങിയ യുവമോർച്ച പ്രവർത്തകരാണ് മുസ്ലീം യുവാക്കളെ ആക്രമിച്ചത്. സംഭവമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥൻ ലോകേഷ് ഭാട്ടിയയെയും ഇവർ മർദ്ദിച്ചു. ലോകേഷ് ഭാട്ടിയയെ നടുറോഡിൽ വച്ച് പരസ്യമായി അസഭ്യം പറഞ്ഞശേഷമാണ് മർദ്ദിച്ചത്.

രാജ്യം വിടണമെന്ന്...

രാജ്യം വിടണമെന്ന്...

തൊപ്പി ധരിച്ചിരുന്ന മുസ്ലീം യുവാക്കളോട് രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇവരുടെ ആക്രമണം. കസാഞ്ചെയിലെ വർഗീയകലാപം അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച പോലീസ് ഉദ്യോഗസ്ഥനായ ലോകേഷ് ഭാട്ടിയ്ക്ക് മുസ്ലീം യുവാക്കളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മർദ്ദനമേറ്റത്.

പിടികൂടി...

പിടികൂടി...

പിന്നീട് കൂടുതൽ പോലീസെത്തിയാണ് മൂവരെയും അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട യുവമോർച്ചാ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

വിട്ടയക്കണമെന്ന്...

വിട്ടയക്കണമെന്ന്...

അക്രമികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ ബിജെപി ജനറൽ സെക്രട്ടറിയുടെ സഹോദരനായ പ്രാദേശിക ബിജെപി നേതാവും പോലീസ് സ്റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്ത യുവമോർച്ച പ്രവർത്തകരെ വിട്ടയക്കണമെന്നും കേസ് രജിസ്റ്റർ ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു.

കേസ്...

കേസ്...

എന്നാൽ ബിജെപി നേതാക്കളുടെ ശുപാർശയുണ്ടായിട്ടും പ്രതികളെ വിട്ടയക്കാൻ പോലീസ് തയ്യാറായില്ല. സംഭവത്തിൽ ലോകേഷ് ഭാട്ടിയയും, ഇമ്രാൻ ഹുസൈനും പരാതി നൽകിയിട്ടുണ്ടെന്നും, ഈ പരാതികളിൽ ഇരുപതോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

കേരളത്തിൽ ലൗ ജിഹാദിന് ഇരയായവരുടെ രക്ഷിതാക്കൾ സംഘടിക്കുന്നു! ചുക്കാൻ പിടിക്കുന്നത് അശോകനും ബിന്ദുവുംകേരളത്തിൽ ലൗ ജിഹാദിന് ഇരയായവരുടെ രക്ഷിതാക്കൾ സംഘടിക്കുന്നു! ചുക്കാൻ പിടിക്കുന്നത് അശോകനും ബിന്ദുവും

English summary
yuvamorcha workers attacked muslim youths and police officer in up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X