യുവന് ശങ്കര്‍ രാജ മക്കയിലേക്ക്; ഉംറ ചിത്രം വൈറല്‍... ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ
ചെന്നൈ: തമിഴ് സംഗീത സംവിധായകന് യുവാന്‍ ശങ്കര്‍ രാജ ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക് തിരിച്ചു. തീര്‍ഥാടന വേളയിലെ ഇഹ്റാം വസ്ത്രം ധരിച്ച് വിമാനത്തിലും മക്കയിലും നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ എന്നാണ് സൗദി അറേബ്യയിലേക്ക് തിരിച്ചത് എന്നോ ഉംറ നിര്‍വഹിച്ചോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

16ാം വയസില്‍ സംഗീത ലോകത്തെത്തിയ യുവാന്‍ ശങ്കര്‍ രാജ, ദീന എന്ന അജിത് ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ അദ്ദേഹം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചതായിരുന്നു യുവാന്‍ ശങ്കര്‍ രാജ വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം. ശേഷം ഇപ്പോഴാണ് വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നത്.
ഉംറ ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുവാന്‍ ശങ്കര്‍ രാജ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടു ഫോട്ടോകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വാര്‍ത്തയായത്. ഉംറ നിര്‍വഹിക്കുന്ന വേളയില്‍ വെളുത്ത വസ്ത്രം ധരിക്കുകയാണ് പതിവ്. ഈ രൂപത്തിലാണ് ഫോട്ടോയില്‍ കാണുന്നത്. 2014ലാണ് യുവാന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചത്. ശേഷം അബ്ദുല്‍ ഹാലിഖ് എന്ന് പേര് മാറ്റിയിരുന്നു. എങ്കിലും യുവാന്‍ ശങ്കര്‍ രാജ എന്ന പേരില്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും അറിയപ്പെടുന്നത്.
മതം മാറിയ ശേഷമാണ് സഫ്രൂന് നിസാര്‍ എന്ന യുവതിയെ അദ്ദേഹം വിവാഹം ചെയ്തത്. വിവാഹം കഴിക്കാന്‍ വേണ്ടി മതംമാറി എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. സഫ്രൂന് നിസാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചോദ്യോത്തര സെഷന് സംഘടിപ്പിച്ചു. ഈ വേളയില്‍ യുവാന്റെ മതംമാറ്റം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് യുവാന്‍ ശങ്കറിന്റെ അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ അവര്‍ പങ്കുവയ്ക്കുകയായിരുന്നു.
അമ്മയുടെ വിയോഗവും അതേ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലുമെല്ലാം സൂചിപ്പിച്ച യുവാന്‍ ശങ്കര്‍, സുഹൃത്ത് സമ്മാനമായി നല്കിയ നിസ്കാര പായയും പിന്നീടുണ്ടായ മനംമാറ്റവും വിശദീകരിച്ചു. പിന്നീട് ഏറെ കാലത്തിന് ശേഷമാണ് ഇസ്ലാമിലേക്ക് മതംമാറിയത്. തന്റെ ജീവിതത്തില്‍ അതിന് ശേഷമുണ്ടായ മാറ്റങ്ങളും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications