കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ താരം യുസവേന്ദ്ര ചാഹലിനെതിരെ ജാതീയ പരാമര്‍ശം, യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് അറസ്റ്റില്‍. ഇന്ത്യന്‍ താരം യുസവേന്ദ്ര ചാഹലിനെതിരായ ജാതീയ പരാമര്‍ശത്തെ തുടര്‍ന്നാണ് യുവരാജിനെ അറസ്റ്റ് ചെയ്തത്. താരത്തെ തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് താരം ചാഹലിനെതിരെ ജാതീയ പരാമര്‍ശം നടത്തിയത്. നേരത്തെ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞിരുന്നു യുവരാജ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് യുവരാജ് നേരത്തെ പറഞ്ഞിരുന്നു. ലൈവില്‍ ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മയും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നേരത്തെ യുവരാജിനെതിരെ വ്യാപക വിമര്‍ശനങ്ങളുണ്ടായിരുന്നു. ചാഹലിന്റെ ടിക് ടോക് വീഡിയോയെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ് അതിരുകടന്നത്.

നീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞുനീ സിനിമ നടിയല്ലേടി, കള്ളും കുടിച്ച്...ഗായത്രി സുരേഷിന്റെ കാര്‍ വളഞ്ഞ് നാട്ടുകാര്‍, മാപ്പുപറഞ്ഞു

1

മൂന്ന് മണിക്കൂറോളമാണ് യുവരാജിനെ ഹാന്‍സി പോലീസ് ചോദ്യം ചെയ്തത്. തുടര്‍ന്നാണ് ഇടക്കാല ജാമ്യത്തില്‍ വിട്ടത്. എസ്‌സി-എസ്ടി ആക്ട് പ്രകാരമാണ് താരത്തെ അറസ്റ്റ് ചെയ്തത്. യുവരാജിന്റെ ഫോണ്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവരാജിനെതിരെ കേസെടുത്തത്. കോടതിയുടെ ഉത്തരവുപ്രകാരമാണ് യുവരാജിനെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്പി നിതിക ഗെഹലോട്ട് പറഞ്ഞു. എന്നാല്‍ യുവരാജിന്റെ അഭിഭാഷകന്‍ ഷസ്മീന്‍ കര പറയുന്നത് താരത്തെ അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ്.

ചണ്ഡീഗഡില്‍ നിന്ന് സുരക്ഷാ സംഘത്തെയും കൊണ്ടാണ് ഹിസാറിലെ പോലീസ് സ്‌റ്റേഷനില്‍ യുവരാജ് ഹാജരായത്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്കാണ് ചാഹലിനെതിരെ യുവരാജ് ഉപയോഗിച്ചത്. യുവരാജ് നിര്‍ദോഷമായി പറഞ്ഞ തമാശയായിരുന്നു ഇത്. എന്നാല്‍ പരിഹാസത്തിനായി യുവരാജ് തിരഞ്ഞെടുത്ത വാക്ക് ദളിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും പ്രകോപിപ്പിച്ചിരുന്നു. യുവരാജിനെതിരെ നടപടി വേണമെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ വാദം ഉയര്‍ന്നിരുന്നു. യുവരാജ് മാപ്പുപറയണം എന്നാവശ്യപ്പെടുന്ന ഹിന്ദി ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

യുവരാജ് അര്‍ബുദത്തെ തോല്‍പ്പിച്ചെങ്കിലും ജാതീയ ചിന്തകളെ തോല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. ഹിസാറിലെ കോടതിയില്‍ യുവരാജിന് കേസുമായി ബന്ധപ്പെട്ട് ഹാജരാവേണ്ടി വരും. അതേസമയം യുവരാജ് ചെയ്ത കുറ്റം തെളിയിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് രജത് കല്‍സന്‍ പറഞ്ഞു. കാരണം യുവരാജ് ദളിത് വിഭാഗത്തെ മൊത്തത്തിലാണ് അപമാനിച്ചതെന്നും കല്‍സന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ജാമ്യത്തെ ചോദ്യം ചെയ്യും. തീര്‍ച്ചയായും യുവരാജ് ജയിലില്‍ കിടക്കേണ്ടി വരുമെന്നും കല്‍സന്‍ പറഞ്ഞു. ജാതീയമായ തരംതിരിവുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് യുവരാജ് നേരത്തെ പഞ്ഞിരുന്നു. യുവരാജിനെ അറസ്റ്റ് ചെയ്താലും ജാമ്യം അനുവദിക്കണമെന്ന് ഹരിയാന കോടതി നിര്‍ദേശിച്ചിരുന്നു.

അണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല? എംജിആര്‍ സ്മാരകത്തില്‍ നിര്‍ണായക നീക്കംഅണ്ണാഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല? എംജിആര്‍ സ്മാരകത്തില്‍ നിര്‍ണായക നീക്കം

English summary
yuvraj singh arrested and released in casteist slur against yuzvendra chahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X