യുവരാജ് സിംഗിന് കുരുക്ക്.. ഗാര്‍ഹിക പീഡനത്തിന് കേസ്.. പരാതിക്കാരി സഹോദര ഭാര്യ!!
Recommended Video

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സഹോദരന്റെ ഭാര്യ. യുവരാജിന്റെ സഹോദരന് സരോവര്‍ സിംഗിന്റെ ഭാര്യ ആകാന്‍ഷയാണ് ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ആകാന്‍ഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തിന് യുവരാജ് സിംഗിനെതിരെ പോലീസ് കേസെടുത്തു കഴിഞ്ഞു.

യുവരാജിന് എതിരെ കേസ്
യുവരാജ് സിംഗ്, സഹോദരന് സരോവര്‍ സിംഗ്, അമ്മ ശബ്നം എന്നിവര്‍ക്കെതിരെയാണ് ആകാന്‍ഷ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മൂവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

കുടുംബത്തിൽ പീഡനം
ആകാന്‍ഷ യുവിയുടെ കുടുംബത്തില്‍ വലിയ പീഡനമാണ് അനുഭവിക്കുന്നത് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പരാതിയെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ സംസാരിക്കാന്‍ ആകാന്‍ഷ തയ്യാറായില്ല.

ഗുരുതര ഗാർഹിക പീഡനം
കേസില്‍ ഈ മാസം 21നാണ് ആദ്യവാദം കേള്‍ക്കുന്നത്. അതിന് ശേഷം വിശദമായി സംസാരിക്കാം എന്നാണ് ആകാന്‍ഷ പറയുന്നത്. അതേസമയം ഗാര്‍ഹിക പീഡനം എന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്നും മാനസികവും സാമ്പത്തികവുമായ പീഡനം കൂടിയാണെന്നും ആകാന്‍ഷയുടെ അഭിഭാഷക സ്വാതി സിംഗ് മാലിക് വ്യക്തമാക്കി.

യുവരാജ് മൂകസാക്ഷിയെന്ന്
ആകാന്‍ഷ ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനങ്ങള്‍ക്ക് യുവരാജ് സിംഗ് മൂകസാക്ഷി ആയിരുന്നുവെന്നും സ്വാതി ആരോപിച്ചു. ശബ്നം സിംഗും സരോവറും ഒരു കുഞ്ഞിന് വേണ്ടി ആകാന്ഷയില് സമ്മര്‍ദം ചെലുത്തിയിരുന്നു.

അമ്മയെ അനുസരിക്കണമെന്ന് ഭീഷണി
അമ്മയായ ശബ്നത്തോട് പറയാതെ ഒരു തീരുമാനം എടുക്കാനും ആകാന്‍ഷയ്ക്ക് സാധിക്കുമായിരുന്നില്ല. ഇക്കാര്യത്തില്‍ യുവരാജും അമ്മയുടെ പക്ഷം പിടിച്ചുവെന്നും വീട്ടില്‍ നില്‍ക്കണം എങ്കില്‍ അമ്മയെ അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

നേരത്തെയും ആരോപണം
ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്ന ആകാന്‍ഷ നേരത്തെയും യുവരാജ് സിംഗിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷോയില്‍ നിന്നും പുറത്തായതിന് ശേഷം നടത്തിയ അഭിമുഖത്തിലാണ് യുവിക്കെതിരെ ആകാന്‍ഷ ആരോപണം ഉന്നയിച്ചത്.

യുവി കഞ്ചാവ് വലിക്കുന്നുവെന്ന്
ആകാന്‍ഷ മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നുവെന്ന് യുവരാജ് സിംഗിന്റെ അമ്മ ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയിട്ടാണ് യുവരാജ് കഞ്ചാവ് വലിക്കാറുണ്ടെന്ന് ആകാന്‍ഷ വെളിപ്പെടുത്തിയത്.

ഉത്തരവാദി യുവിയും കുടുംബവും
താന്‍ യുവരാജിന്റേയും കുടുംബത്തിന്റേയും ഒപ്പം ഇരുന്നാണ് ലഹരി ഉപയോഗിച്ചിട്ടുള്ളത്. തന്റെ ഭര്‍ത്താവിനൊപ്പം പുക വലിച്ചിട്ടുണ്ട്. യുവരാജ് കഞ്ചാവ് വലിച്ചിട്ടുമുണ്ടെന്നാണ് ആകാന്‍ഷ വെളിപ്പെടുത്തിയത്.

പണം ലഭിക്കാത്തത് കൊണ്ടെന്ന്
അതേസമയം കഴിഞ്ഞ കുറേ കാലങ്ങളായി ആകാന്‍ഷ യുവരാജിനോട് പണം ആവശ്യപ്പെട്ടിരുന്നതായും അത് ലഭിക്കാത്തത് കൊണ്ടാണ് ഇപ്പോള്‍ ഗാര്‍ഹിക പീഡനം ആരോപിക്കുന്നത് എന്നുമാണ് യുവിയുടെ കുടുംബം ആരോപിക്കുന്നത്.

ആകാൻഷയ്ക്ക് എതിരെ പരാതി
ആകാന്‍ഷയ്ക്ക് എതിരെ യുവരാജ് സിംഗിന്റെ അമ്മ ശബ്നവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്പോട്ട് ബോയ് എന്ന ന്യൂസ് പോര്‍ട്ടലിനെ ആധാരമാക്കി ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications