യുവരാജ് ബിജെപിയിലേക്ക്, ഗുരുദാസ്പൂരില്‍ നിന്നും മത്സരിക്കും? നിശബ്ദതയില്ല, പ്രതികരിച്ച് താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ നേരത്തേയും പല തവണ ഉയർന്ന് വന്നിരുന്നു. ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ യുവരാജ് സിങ് ഗുരുദാസ്പൂർ മണ്ഡലത്തില്‍ നിന്നും ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് അഭ്യൂഹം.
ചില പ്രാദേശിക മാധ്യമങ്ങള്‍ യുവരാജ് സിങ് ബി ജെ പിയിലേക്കെന്ന വാർത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ബി ജെ പിക്ക് മുന്നില്‍ നിർത്താന്‍ ശക്തനായ ഒരു നേതാവില്ലാത്ത സംസ്ഥാനമാണ് പഞ്ചാബ്. ആ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രമുഖ നേതാവായും യുവരാജ് മാറിയേക്കുമെന്ന തരത്തില്‍ റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാർത്തകളില്‍ പ്രതികരിച്ചുകൊണ്ട് യുവരാജ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

താന്‍ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് യുവരാജ് വ്യക്തമാക്കുന്നത്. ആളുകളെ സഹായിക്കുന്നതിലാണ് തൻ്റെ അഭിനിവേശമെന്നും 'YOUWECAN' ഫൗണ്ടേഷനിലൂടെ തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും താരം പറഞ്ഞു. ഞാൻ ഗുരുദാസ്പൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് യുവരാജ് സിംഗ് എക്‌സിലെ ഒരു പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ഗുരുദാസ്പൂരിലെ നിലവിലെ സിറ്റിങ് എംപി ബോളിവുഡ് താരമായ സണ്ണി ഡിയോളാണ്. ബി ജെ പി ടിക്കറ്റില്‍മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് സുനില്‍ ജാഖറിനെയായിരുന്നു പരാജയപ്പെടുത്തിയത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എംപി മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കുന്നില്ല എന്നത് അടക്കമുള്ള പരാതികള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലേക്ക് ഒരു പുതുമുഖത്തെ ബി ജെ പി അന്വേഷിക്കുന്നുണ്ട്. 2022 ല്‍ ജാഖർ ബി ജെ പിയില്‍ ചേരുകയും ചെയ്തിരുന്നു.
അമ്മ ശബ്‌നം സിംഗിനൊപ്പം അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ യുവരാജ് സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗുരുദാസ്പൂരില്‍ ബി ജെ പി സ്ഥാനാർത്ഥിയായി യുവരാജ് സിങ് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകാന്‍ തുടങ്ങിയത്. ഗുരുദാസ്പൂരിൽ സെലിബ്രിറ്റി സ്ഥാനാർത്ഥികളെ ഇറക്കുമതി ചെയ്യുന്ന ബിജെപിയുടെ ചരിത്രവും യുവരാജ് സിങ്ങിൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തി.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മണ്ഡലത്തിലെ സണ്ണി ഡിയോളിൻ്റെ "അസാന്നിധ്യത്തിൽ" ആഞ്ഞടിക്കുകയും രാഷ്ട്രീയം എന്നാൽ രാപകൽ മുഴുവനും ജനങ്ങളെ സേവിക്കുകയും അവർക്കിടയില്‍ ലഭ്യമായിരിക്കുകയും ചെയ്യുന്നതാണെന്ന് ഓർമ്മിപ്പിച്ചു. ഗുരുദാസ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടും ബിജെപി എംപിക്ക് പത്താൻകോട്ടിൻ്റെ അടിസ്ഥാന ഭൂപ്രകൃതിയെക്കുറിച്ച് പോലും അറിയില്ലെന്നും ഡിയോളിനെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി ആരോപിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications