യുവരാജ് ബിജെപിയിലേക്ക്... ക്രിക്കറ്റ് നിര്‍ത്തുമോ?
ദില്ലി: അങ്ങനെ ഒരു ക്രിക്കറ്റ് താരം കൂടി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. മറ്റാരും അല്ല, നമ്മുടെ പ്രിയ താരം യുവരാജ് സിങ് തന്നെ...
അര്‍ബുദത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവരാജ് ഇപ്പോള്‍ ക്രിക്കറ്റിന്റെ ക്രീസില്‍ നിന്ന് രാഷ്ട്രീത്തിന്റെ ക്രീസിലേക്കിറങ്ങുകയാണ്.

ബിജെപി ആയിരിക്കും ഇനി യുവരാജിന്റെ തട്ടകം. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി കഴിഞ്ഞ ദിവസം യുവരാജ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്റ്റാര്‍ പ്രചാരകന്‍ യുവരാജ് ആയിരിക്കും എന്നാണ് വിവരം.
ചാണ്ഡിഗഡ് സ്വദേശിയാണ് യുവരാജ് സിങ്. പഞ്ചാബിന്റേയും ഹരിയാനയുടേയും സംയുക്ത തലസ്ഥാനമാണ് ചാണ്ഡിഗഡ്. ഒക്ടോബര്‍ 15 നാണ് ഹരിയാന തിരഞ്ഞെടുപ്പ്. യുവരാജ് കളത്തിലിറങ്ങിയാല്‍ ഹരിയാന ഇത്തവണ ബിജെപിക്കൊപ്പം പോരും എന്ന പ്രതീക്ഷയിലാണ് അമിത് ഷാ.
നിലവില്‍ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് നാല് അംഗങ്ങള്‍ മാത്രമാണുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ച അമിത് ഷാ പ്രതീക്ഷിക്കുന്നത് അത്തരം ഒരു വിജയം ഹരിയാനയിലും നേടാനാകും എന്നാണ്. അതിനാണ് യുവരാജിനെപ്പോലെ
ഒരാളെ രംഗത്തിറക്കുന്നത്.
43 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇതിനകം തന്നെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ യുവരാജ് മത്സരിക്കാന്‍ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ യുവരാജ് മത്സരിച്ചേക്കില്ലെന്ന് തന്നെയാണ് സൂചന.












Click it and Unblock the Notifications