മകന്റെ സെഞ്ച്വറിയില്‍ സന്തോഷം; ധോണിക്കു മാപ്പു നല്‍കിയതായി യുവരാജിന്റെ പിതാവ്
ദില്ലി: ആറു വര്‍ഷത്തിനുശേഷം മകന് ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയത് യുവരാജിന്റെ പിതാവ് ആഘോഷിച്ചത് ധോണിക്ക് മാപ്പു നല്‍കിക്കൊണ്ട്. ഡക്കാന്‍ ക്രോണിക്കലിനു നല്കിയ അഭിമുഖത്തിലാണ് യുവിയുടെ പിതാവ് യോഗ്രാജ് സിങ് ധോണിക്കും ധോണിയുടെ പൈശാചികമായ തീരുമാനങ്ങള്‍ക്കും മാപ്പു നല്‍കിയത്.
നേരത്തെ യുവരാജ് സിങ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകാന്‍ കാരണം ധോണിയാണെന്ന് യോഗ് രാജ് വിമര്‍ശിച്ചിരുന്നു. ധോണിയെ രൂക്ഷമായ ഭാഷയില്‍ യുവിയുടെ പിതാവ് അധിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, അതെല്ലാം താന്‍ മറന്നെന്നും ധോണിയെ ദൈവം തുണയ്ക്കുമെന്നുമാണ് കട്ടക്കിലെ പ്രകടനത്തിനുശേഷം യോഗ്രാജ് പറയുന്നത്.

ധോണി ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞശേഷമാണ് യുവരാജ് വീണ്ടും ഏകദിനം ടീമില്‍ ഇടം നേടിയത്. യുവരാജ് സെഞ്ച്വറി നേടണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. ധോണിയുടെ ചെയ്തികള്‍ക്ക് ദൈവം മാപ്പു നല്കാന് താന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും യോഗ്രാജ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ നടന്ന മത്സരത്തില്‍ യുവരാജ് തന്റെ കരിയറിലെ മികച്ച ഇന്നിങ്സാണ് കാഴ്ചവെച്ചത്. ധോണിക്കൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് കാഴ്ചവെച്ച യുവരാജ് 150 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. 134 റണ്‍സെടുത്ത ധോണിയും യുവരാജ് ചേര്‍ന്നാണ് 25 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications