Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവരാജ് സിംഗിന്റെ അച്ഛന്‍ അറസ്റ്റില്‍

ലുധിയാന: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍ യുവരാജ് സിംഗിന്റെ അച്ഛന്‍ യോഗ് രാജ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി അയല്‍ക്കാരുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അറസ്റ്റ്. ബോളിവുഡ് നടനും മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും കൂടിയാണ് 56 കാരനായ യോഗ് രാജ് സിംഗ്.

യോഗ് രാജ് സിംഗിന്റെ സഹോദരിയും കുടുംബവുമാണ് കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് അയല്‍ക്കാരുമായി തര്‍ക്കം തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. പഞ്ചകുല പോലീസ് സ്ഥലത്തെത്തി യോഗ് രാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തലിനും അതിക്രമിച്ച് കടക്കലിനുമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

yuvrajsingh-yograjsingh

സംഭവം പോലീസ് കേസാകും എന്ന് കണ്ട യോഗ് രാജ് സമാധാനശ്രമം നടത്തി നോക്കിയെങ്കിലും ഫലിച്ചില്ല. 56 കാരനായ യോഗ് രാജ് കഴിഞ്ഞ ജൂണില്‍ കാന്‍സര്‍ രോഗത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അമേരിക്കയിലായിരുന്നു ശസ്ത്രക്രിയ. ഇദ്ദേഹത്തിന്റെ മകന്‍ യുവരാജും കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയതാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട സെലിബ്രിറ്റി ക്രിക്കറ്റ് കുടുംബമാണ് സിംഗുമാരുടേത്. കപില്‍ ദേവിന്റെ നിഴലില്‍ ആയിപ്പോയ യോഗ് രാജിന് ഒരു ടെസ്റ്റിലും ആറ് ഏകദിനത്തിലും മാത്രമേ കളിക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ യോഗ് രാജിന്റെ മകന്‍ യുവരാജാകട്ടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+