Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാഹലും ധനശ്രീയും വേര്‍പിരിയുന്നു? ഒന്നിച്ചുള്ള ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് ചാഹല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മയും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ല എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചാഹലും ധനശ്രീയും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. മാത്രമല്ല ധനശ്രീയുമൊത്തുള്ള എല്ലാ ചിത്രങ്ങളും ചാഹല്‍ തന്റെ അക്കൗണ്ടില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഇതെല്ലാം വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും വേര്‍പിരിയല്‍ അനിവാര്യമാണെന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇത് ആദ്യമായല്ല ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നത്.

Yuzvendra Chahal

2023 ല്‍, ധനശ്രീ തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ നിന്ന് ചഹല്‍ എന്ന പേര് ഒഴിവാക്കിയിരുന്നു. വൈകാതെ 'ന്യൂ ലൈഫ് ലോഡിംഗ്' എന്ന പോസ്റ്റ് ചാഹല്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വിവാഹ മോചനം എന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ സമയത്ത് കിംവദന്തികള്‍ തള്ളിക്കളഞ്ഞ ചാഹല്‍ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

2020 ഡിസംബറില്‍ ഗുഡ്ഗാവില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ആണ് ചാഹലും ധനശ്രീയും വിവാഹിതരാകുന്നത്. കൊറിയോഗ്രാഫറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമാണ് ധനശ്രീ. ഡാന്‍സ് റിയാലിറ്റി ഷോയായ ജലക് ദിഖ്ല ജാ 11-ല്‍ ധനശ്രീ പങ്കെടുത്തിരുന്നു. കൊവിഡ് സമയത്താണ് ഇത് ചാഹലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ''ലോക്ക്ഡൗണ്‍ സമയത്ത്, എന്റെ വീഡിയോകള്‍ കണ്ടതിന് ശേഷം ഡാന്‍സ് പഠിക്കണമെന്ന് യൂസി തീരുമാനിച്ചു.

അദ്ദേഹം എന്നെ സമീപിച്ചു. അവനെ പഠിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചു,'' എന്നായിരുന്നു ധനശ്രീ തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ചാഹല്‍ തന്റെ പ്രൊഫൈലില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയെങ്കിലും ധനശ്രീ അവരുടെ മുന്‍കാല ചിത്രങ്ങള്‍ അക്കൗണ്ടില്‍ സൂക്ഷിക്കുന്നത് തുടരുന്നു. വിവാഹമോചന കിംവദന്തികളില്‍ ഇരുവരും ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല

2023 ഓഗസ്റ്റില്‍ ആണ് അവസാനമായി ചാഹല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. എങ്കിലും എന്നാല്‍ ഐപിഎല്‍ 2025 ലേലത്തില്‍ 18 കോടി രൂപയാണ് ചാഹലിന് ലഭിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സ്പിന്നറായി പഞ്ചാബ് കിംഗ്‌സ് ആണ് ചാഹലിനെ സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+