ഇറാന്‍ സംഘത്തില്‍ തിളങ്ങി സഹ്‌റ; ബ്രിക്‌സ് ഉച്ചകോടിക്ക് പ്രസിഡന്റ് പെസഷ്‌കിയാനൊപ്പം വന്ന മകള്‍
18ാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഡല്‍ഹിയില്‍ എത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനൊപ്പം തിളങ്ങി മകള്‍ സഹ്‌റ. നാഷണല്‍ ക്രാഫ്റ്റ് മ്യൂസിയത്തില്‍ സംഘടിപ്പിച്ച ബ്രിക്‌സ് ബസാര്‍ അവര്‍ സന്ദര്‍ശിച്ചിരുന്നു. ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കളും തുണിത്തരങ്ങളുമെല്ലാം പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ബ്രിക്‌സ് ബസാര്‍.
ഇറാന്‍ പ്രസിഡന്റിന്റെ ഏക മകളാണ് സഹ്‌റ പെസഷ്‌കിയാന്‍. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍ പിതാവിന്റെ രാഷ്ട്രീയ ഉപദേശക കൂടിയാണ്. ഇറാന്‍ പ്രസിഡന്റ് പങ്കെടുക്കുന്ന വിദേശ പരിപാടികളിലെല്ലാം മകളും കൂടെയുണ്ടാകും. ഇറാനിലെ ശരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ ആയിരുന്നു സഹ്‌റ പഠിച്ചത്.

പെസഷ്‌കിയാന്റെ ഭാര്യയും ഒരു മകനും 1994ല്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മരിച്ചതാണ്. സഹ്‌റയും മറ്റു രണ്ട് ആണ്‍മക്കളുമാണ് ഇപ്പോഴുള്ളത്. പിതാവിനൊപ്പം സദാസമയം കൂടെയുണ്ടാകും സഹ്‌റ. ഇറാനിലെ ചടങ്ങുകളിലും വിദേശത്തും സഹ്‌റയുടെ സജീവ സാന്നിധ്യം വാര്‍ത്തയായിരുന്നു. ബ്രിക്‌സ് ബസാറില്‍ എത്തിയ സഹ്‌റയെ സ്വീകരിച്ചത് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണ ദേവിയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
ന്യൂഡല്‍ഹിയില്‍ ഈ മാസം 10 മുതല്‍ 15 വരെയാണ് ബ്രിക്‌സ് ബസാര്‍. ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രമാണിത്. ലോകത്തെ ജനസംഖ്യയുടെ പകുതിയോളം പ്രതിനിധീകരിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കളും തുണിത്തരങ്ങളും ഭക്ഷണ വിഭവങ്ങളും സാംസ്‌കാരിക ചടങ്ങുകളുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
ഇന്ത്യ, ഇറാന്‍, റഷ്യ, ചൈന, ബ്രസീല്‍, ബൊളീവിയ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, കസാഖിസ്താന്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലാന്റ്, യുഎഇ, ഉസ്‌ബെക്കിസ്താന്‍, ക്യൂബ, ബെലാറസ്, മലേഷ്യ, നൈജീരിയ, ഉഗാണ്ട, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ബ്രിക്‌സ് ബസാറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
യുദ്ധവും സാമ്പത്തിക ഞെരുക്കവും നേരിടുന്നതിനിടെ ബ്രിക്‌സ് ഉച്ചകോടിയില്‍ ഇറാന്റെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറാനുമായി എല്ലാ ഇടപാടുകളും മരവിപ്പിച്ച യുഎഇയുമായി ഇറാന്‍ പ്രസിഡന്റ് ബ്രിക്‌സ് ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തി. ഇന്ത്യയില്‍ എല്ലാ നേതാക്കളും ഒരുമിച്ചതും സംയുക്ത പ്രസ്താവന ഇറക്കിയതും ആതിഥേയരായ ഇന്ത്യയുടെ നയതന്ത്ര വിജയവുമാണ്.





Click it and Unblock the Notifications
