കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്ക്: പീസ് ടിവിയുടെ ലക്ഷ്യം അതിര്‍ത്തികളിലെ സമാധാനമല്ല, ഇതെല്ലാമാണ്

  • By Sandra
Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സില്ലാത്ത സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ലക്ഷ്യം വെച്ചിരുന്നത് അതിര്‍ത്തി നിവാസികളെ. തീവ്രവാദ ബന്ധമുള്ള യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാളിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് സ്വാധീനം ഏറെയുള്ളത്.

റിയോ ഒളിംപിക്‌സ്: പേസ് പോയാലെന്താ, സാനിയയും ബൊപ്പണ്ണയും പ്രതീക്ഷ കാത്തു

ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരിക്കെ പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അനധികൃതമായി ചാനല്‍ ജനങ്ങളിലേത്തിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. സാക്കിര്‍ നായിക്കിന്റെ മതംമാറ്റത്തിലുള്ള പങ്കും, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കെയാണ് ഈ കണ്ടെത്തും. ഈ അതിര്‍ത്തി ഗ്രാമങ്ങളില്‍ തീവ്രവാദ ബന്ധമുള്ള യുവാക്കള്‍ എന്‍ഐയുടെ നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നതും തീവ്ര മുസ്ലിം ചിന്താഗതിയുള്ളതുമായ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തല്‍.

 പീസ് ടിവി

പീസ് ടിവി

വിവാദ മുസ്ലിം പണ്ഡിതനായ സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സാക്കിര്‍ നായിക്ക് സ്ഥാപകനായ പീസ് ടിവിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതിയില്ല.

പീസ് ടിവി

പീസ് ടിവി

ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ലക്ഷ്യം വയ്ക്കുന്നത് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് അതിര്‍ത്തികളിലുള്ളവരെ.

 മാല്‍ഡ അധികൃതര്‍

മാല്‍ഡ അധികൃതര്‍

സാക്കിര്‍ നായിക്കിന്റെ പീസ് ടിവിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പശ്ചിമബംഗാളിലെ അധികൃതരില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആയുധക്കള്ളക്കടത്ത്

ആയുധക്കള്ളക്കടത്ത്

വ്യാജ നോട്ടുനിര്‍മ്മാണവും ആയുധക്കള്ളക്കടത്തുമുള്ള ബംഗാളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് എന്‍ഐഎയും ബിഎസ്എഫും തീവ്രവാദ ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

 അനധികൃത മദ്രസകള്‍

അനധികൃത മദ്രസകള്‍

പശ്ചിമ ബംഗാളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന നിരവധി അനധികൃത മദ്രസകളിലേക്കും പോലീസിന്റേയും ഇന്റലിജന്‍സ് ബ്യൂറോയുടേയും നിരീക്ഷണത്തിലാണ്.

 പ്രാദേശിക ചാനലുകള്‍

പ്രാദേശിക ചാനലുകള്‍

ഹാത്ത് വേ, മന്തന്‍, സിസിഎന്‍, സിറ്റി കേബിള്‍ എന്നീ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പീസ് ടിവി പ്രക്ഷേപണം അവസാനിപ്പിച്ചെങ്കിലും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഇടപെട്ട് പീസ് ടിവി പ്രക്ഷേപണം രഹസ്യമായി നടത്തിവരുന്നുണ്ടെന്നും ഓപ്പറേറ്റര്‍മാര്‍ വ്യക്തമാക്കുന്നു.

 നിരോധനമുള്ളത്

നിരോധനമുള്ളത്

പീസ് ടിവി നിരോധിക്കപ്പെട്ട കാലിയച്ചക്ക്, ബൈഷ്ണബ്‌നഗര്‍, മാല്‍ഡ, സൂത്തി, സംസര്‍ഗഞ്ച്, ഓറംഗാബാദ്, മൂര്‍ഷിദാബാദ് എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ ടിവി പ്രക്ഷേപണം നടക്കുന്നുണ്ട്.

 പീസ് ടിവി മാത്രമല്ല

പീസ് ടിവി മാത്രമല്ല

പശ്ചിമബംഗാളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തെ പ്രവര്‍ത്തിക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പീസ് ടിവിക്ക് പുറമേ പോണ്‍ ചാനലുകളും ലഭ്യമാക്കുന്നുണ്ട്

 ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കും

ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കും

സാക്കിര്‍ നായിക്കിന്റെ പീസ് ടിവിയെ പിന്തുണയ്ക്കുന്നത് ഇന്ത്യാവിരുദ്ധ ശക്തികളാണെന്ന് ആരോപിക്കുന്ന സംസ്ഥാതനത്തെ ബിജെപി സംഭവം ആഭ്യന്തര മന്ത്രാലത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും വ്യക്തമാക്കുന്നു.

 നടപടി ഉടന്‍

നടപടി ഉടന്‍

പ്രാദേശിക ചാനലുകള്‍ നടത്തിയിരുന്ന നിയമലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും നേരത്തെ നടപടിയുണ്ടായില്ല. പരാതി ലഭിച്ചുവെന്ന് സ്ഥിരീകിരിച്ച അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ദേബാത്തോഷ് മണ്ഡല്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി.

English summary
Peace TV, Naik broadcating aims to Bengal border homes. Local cabe TV operators illegally make ensure availability of Peace Tv.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X