സാകിയ ജാഫ്രി അന്തരിച്ചു; വിടവാങ്ങുന്നത് ഗുജറാത്ത് കലാപത്തില്‍ നീതിക്കായി പോരാട്ടം നടത്തിയ വനിത
അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. അഹമ്മദാബാദില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മകന് തന്‍വീര്‍ ജാഫ്രി മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
'എന്റെ ഉമ്മ അഹമ്മദാബാദിലെ സഹോദരിയുടെ വീട്ടിലായിരുന്നു. പ്രഭാത ദിനചര്യകള്‍ പൂര്‍ത്തിയാക്കി കുടുംബാംഗങ്ങളുമായി എന്നത്തെ പോലെയും സംസാരിച്ചിരിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ഡോക്ടറെ വിളിച്ചെങ്കിലും മരണം സംഭവിച്ചു,' തന്‍വീര്‍ ജാഫ്രി പിടിഐയോട് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദും സാകിയയുടെ മരണവിവരം പങ്കുവെച്ചിട്ടുണ്ട്.

ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകള്‍ കത്തിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്. 2002 ഫെബ്രുവരി 28-നാണ് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിക്കുള്ളില്‍ വെച്ച് സാകിയ ജാഫ്രിയുടെ ഭര്‍ത്താവ് എഹ്സാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേര് കൊല്ലപ്പെടുന്നത്. രാജ്യത്ത് തന്നെ വലിയ വാര്‍ത്തയായ സംഭവമായിരുന്നു ഇത്.
കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും പങ്കുണ്ട് എന്ന് സാകിയ ആരോപിച്ചിരുന്നു. നരേന്ദ്ര മോദിക്കും മറ്റ് 58 പേര്‍ക്കുമെതിരെ ക്രിമിനല്‍ വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിയമപോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ സാകിയയും ടീസ്റ്റ സെതല്‍വാദും അടക്കമുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ സുപ്രീം കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. 2023 വരെ ഗുജറാത്ത് കലാപത്തിന്റെ വാര്‍ഷികത്തില്‍ സാകിയ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ തങ്ങളുടെ വീട് നിന്ന് സ്ഥലം പതിവായി സന്ദര്‍ശിച്ചിരുന്നു. 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നിയമപോരാട്ടം നടത്തിയ അവര്‍ ഗോധ്രാനന്തര കലാപത്തിലെ ഇരകള്‍ക്ക് നീതിക്കായുള്ള പോരാട്ടത്തിന്റെ മുഖമായി മാറിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications