സാക്കിര്‍ ഹുസൈന്റെ ആരോഗ്യനില അതീവ ഗുരുതരം; പ്രാർത്ഥിക്കണമെന്ന് കുടുംബം
മുംബൈ: പ്രശസ്ത തബലിസ്റ്റ് സാക്കീർ ഹുസൈസൈന്റെ ആരോഗ്യനില അതീവ ഗുരതരമെന്ന് റിപ്പോർട്ടുകൾ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാൻഫ്രാൻസിസ്കോയിസലെ ആശുപത്രിയിലെ ഐ സി യുവിലാണ് അദ്ദേഹം

സാക്കീർ ഹുസൈന്റെ തിരിച്ചുവരവിനായി ആരാധകരോട് പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. സാക്കീർ ഹുസൈന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അദ്ദേഹത്തിന്റെ സഹോദരി അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
സാക്കീർ ഹുസൈൻ മരണപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു, പ്രമുഖർ ഉൾപ്പെടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. എന്നാൽ തന്റെ സഹോദരൻ ജീവനോടെയുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരി തന്നെ വ്യക്തമാക്കി. സാക്കീറിന്റെ വിയോഗത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പിന്തുടരുതെന്ന് എല്ലാ മാധ്യമങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം തങ്ങളെ വിട്ടുപോയിട്ടില്ലെന്നും സഹോദരി പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും സാക്കീർ ഹുസൈന്റെ സഹോദരി പറഞ്ഞു.












Click it and Unblock the Notifications