Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങൾ ജിഹാദിന് വേണ്ടി പോരാടണം, ഹിസ്ബുൾ മുജാഹിദ്ദീനല്ല, കശ്മീരിന് ഭീഷണി സാക്കിർ മൂസ!!

ശ്രീനഗർ: ഇന്ത്യയിലെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാനുള്ള ആഹ്വാനവുമായി അൽഖ്വയ്ദ ഭീകരൻ സാക്കിര്‍ മൂസ. അല്‍ഖ്വയ്ദയില്‍ ചേര്‍ന്നതിന് ശേഷം സാക്കിർ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് രാജ്യത്തെ മുസ്ലിങ്ങളോട് ജിഹാദിന് വേണ്ടി പോരാടാൻ ആവശ്യപ്പെടുന്നത്. ഇന്ത്യയെ കീഴടക്കാനുള്ള ജിഹാദിൽ എന്തുകൊണ്ടാണ് രാജ്യത്തെ മുസ്ലിങ്ങള്‍ പങ്കെടുക്കരുതെന്നും സാക്കിര്‍ ചോദിക്കുന്നു. ഓഡിയോ സന്ദേശത്തിലെ ശബ്ദം മൂസയുടേതാണെന്ന് കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.

മുസ്ലിങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്കെതിരെയുള്ള പോരാട്ടം കശ്മീരിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിൽ വ്യാപിക്കണമെന്നും വീഡിയോയില്‍ മൂസ ആഹ്വാനം ചെയ്യുന്നു. കശ്മീരി യുവാക്കൾക്ക് സ്വാധീനമുള്ള ടെലഗ്രാം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് മൂസയുടെ സന്ദേശം കശ്മീരിൽ പ്രചരിക്കുന്നത്.

musa-
ഗോവധത്തിന്‍റെ പേരില്‍ രാജ്യത്ത് മുസ്ലിങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന മൂസ മുസ്ലിങ്ങള്‍ അല്ലെന്നും ഊന്നിപ്പറയുന്നു. ഇരകളായി നിൽക്കരുതെന്നും മൂസ പറയുന്നു. ഇസ്ലാമെന്നാൽ സമാധാനമാണ് എന്നാല്‍ സഹോദരിമാര്‍ പീഡിപ്പിക്കപ്പെുമ്പോഴും അപമാനിക്കപ്പെടുമ്പോഴും സമാധാനമല്ല മാർഗ്ഗമെന്നും മൂസ ചൂണ്ടിക്കാണിക്കുന്നു.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+