Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉടന്‍ ഇന്ത്യയിലേക്കില്ല, സാക്കിര്‍ നായിക്ക് മാധ്യമങ്ങളോട് സംസാരിക്കും

മുംബൈ: വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്ക് സ്‌കൈപ്പില്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് വക്താവ്. ഇന്ത്യയിലേക്കുള്ള മടയാത്ര റദ്ദാക്കിയതിന് പിന്നാലെയാണ് ജൂലൈ 14ന് സ്‌കൈപ്പില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുള്ളത്. മാധ്യമങ്ങള്‍ക്ക് പുറമേ വിവിധ മേഖലകളിലുള്ള പ്രമുഖരെയും സ്‌കൈപ്പില്‍ അഭിസംബോധന ചെയ്യുമെന്ന് വക്താവ് വ്യക്തമാക്കി. എന്‍ജിഒ യൂണിയന്‍ പ്രതിനിധികള്‍, ബോളിവുഡില്‍ നിന്നുള്ളവര്‍, അഭിഭാഷകര്‍ എന്നിവരായിരിക്കും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്.

സൗദിയിലെ മദീനയിലുള്ള സാക്കിര്‍ നായിക് മതപ്രഭാഷണങ്ങളുടെ പേരില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയിലേക്ക് എപ്പോള്‍ മടങ്ങിയെത്തും എന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. നേരത്തെ സാക്കിര്‍ നായിക്കിന്റെ മടങ്ങിവരവ് സൗത്ത് ആഫ്രിക്കയിലെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന് ശേഷം രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞേ ഉണ്ടാകൂ എന്ന് വക്താവ് വ്യക്തമാക്കിയിരുന്നു. 2010ല്‍ ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ നിയമ പോരാട്ടം നടത്തിയത് മുതിര്‍ന്ന ക്രിമിനല്‍ വക്കീലായ മജീദ് മേമനാണ്. എന്നാല്‍ ഇന്നത്തെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാക്കിര്‍ അനുകൂലികള്‍ മേമനെ ക്ഷണിച്ചിട്ടില്ല. നായിക്കിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമിന്റെ ഇംതിയാസ് ജലീലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മേമന്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കുകയാണ് സാക്കിര്‍ നായിക്ക് ചെയ്യേണ്ടതെന്നും മേമന്‍ വ്യക്തമാക്കുന്നു.

1zakirnaik

ധാക്ക ഭീകരാക്രമണത്തിന് ശേഷം ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് സാക്കിറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ചതും മാധ്യമവിചാരണയും ശക്തമായതോടെയാണ് ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് അനിശ്ചിതത്വത്തിലായത്. ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഒമ്പത് അന്വേഷണ സംഘങ്ങളും മഹാരാഷ്ട്ര സര്‍ക്കാരുമാണ് സാക്കിറിനെതിരെ നിലവില്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങളോ ഭീകരവാദവുമായി ബന്ധമുള്ളതിന്റെ തെളിവുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ മഹാരാഷ്ട്ര ഇന്റലിജന്‍സ് സാക്കിറിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന് പുറമേ ഇന്ത്യയിലെത്തിയാല്‍ അറസ്റ്റ് ചെയ്‌തേക്കില്ലെന്നും ചൊവ്വാഴ്ച കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ വിവാദം കത്തി നില്‍ക്കെ ജൂലൈ 14ന് നടക്കാനിരിക്കുന്ന വാര്‍ത്താസമ്മേളനത്തിന് മുംബൈയിലെ ഹോട്ടലുകള്‍ അനുമതി നിഷേധിച്ചു. സാക്കിറിനെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെടുന്നതിന് മുമ്പായാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+