അറസ്റ്റിലാകുമോ എന്ന് ഭയം!! സക്കീര്‍ നായിക് വഴങ്ങുന്നു? എന്‍ഫോഴ്സ്മെന്‍റിന് കത്തയച്ചു!!
സ്‌കൈപ്പോ മറ്റേതെങ്കിലും ഇലക്ട്രോണിക് മീഡിയ വഴിയോ മൊഴി നല്‍കാന്‍ സന്നദ്ധനാണെന്നായിരുന്നു സക്കീര്‍ നായിക് വ്യക്തമാക്കിയിരുന്നത്.
മുംബൈ: കള്ളപ്പണം വെളുപ്പിച്ച കേസില്‍ വിവാദ പ്രാസംഗികന്‍ സക്കീര്‍ നായിക്കിന് അറസ്റ്റിലാകുമോ എന്ന് ഭയം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നായിക്കിന് സമന്‍സ് അയച്ചിരുന്നു. ഇതിനു പിന്നാലെ ചോദ്യവാലി അയക്കാന്‍ അഭിഭാഷകന്‍ മുഖേന സക്കീര്‍ നായിക്ക് ആവശ്യപ്പെട്ടെന്നാണ് സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.
സ്‌കൈപ്പോ മറ്റേതെങ്കിലും ഇലക്ട്രോണിക് മീഡിയ വഴിയോ മൊഴി നല്‍കാന്‍ സന്നദ്ധനാണെന്നായിരുന്നു സക്കീര്‍ നായിക് വ്യക്തമാക്കിയിരുന്നത്.

താന്‍ വിദേശത്തായിരുന്നിട്ടും കേസില്‍ ഹാജരാകുന്നില്ലെന്ന് കാണിച്ച് അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് വഴിതിരിക്കുകയാണെന്നും നായിക് ആരോപിക്കുന്നു.കള്ളപ്പണം വെളുപ്പിച്ച കേസില്‍ നായിക്കിനെതിരെയും ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
കേസില്‍ കഴിഞ്ഞ മാസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് സക്കീര്‍ നായിക്കിന് സമന്‍സ് അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ജനവുരി അവസാനത്തിനു മുമ്പ് ഹാജരാകണമെന്നായിരുന്നു ആവശ്യം. നായികിന്റെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നായിക്കിനെതിരെയും ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരെയും എന്‍ഐഎ നേരത്തെ കേസെടുത്തിരുന്നു.












Click it and Unblock the Notifications