കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കീർ നായിക്കിന് ഛോട്ട രാജയുമായി ബന്ധം!!! വെളിപ്പെടുത്തലുമായി എൻഐഎ!!!

ഛോട്ട രാ‍ജന്റെ അനുയായിയായ പർവെസെന്നുമായി സക്കീർ നായിക്കിന് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി എൻഐഎ

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക് മതപ്രഭാഷകൻ സക്കീർ നായികിന് അധോലോക ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. മാഫിയകളുടെ ബന്ധമുള്ള കെട്ടിട നിർമ്മാതക്കളുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് എൻഐഎ ആരോപിക്കുന്നുണ്ട്.

sakir naik

നായികിന്റെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ തെളിഞ്ഞതെന്ന് എൻഐഎ ആരോപിക്കുന്നുണ്ട്.

ഛോട്ടാ രാജന്റെ അനുയായി

ഛോട്ടാ രാജന്റെ അനുയായി

അധോലോക നേതാവ് ഛോട്ട രാ‍ജന്റെ അനുയായിയായ പർവെസെന്നുമായി സക്കീർ നായിക്കിന് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുള്ളതായി എൻഐഎ ആരോപിക്കുന്നുണ്ട്. പാർവെസുമായി സക്കീർ നായികിന് വൻ നിക്ഷേപങ്ങൽ നടത്തിയിട്ടുണ്ട്..

കളളപ്പണം

കളളപ്പണം

സക്കീർ നായിക്കിനെചിരെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റെ് കേസെടുത്തിട്ടുണ്ട്. ഹാജി ഇസ്മഈൽ ഹാജി അലന സനറ്റോറിയത്തിലെ പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിനു വൻ തുക കൈമാറിയിട്ടുണ്ടായിരുന്നു. ഇതിനെതിരെയാണ് എൻഫോഴ്സ്മെന്റ് കേസെടുത്തിരിക്കുന്നത്.

നായിക്കിന്റെ പേരിൽ വൻ നിക്ഷേപം

നായിക്കിന്റെ പേരിൽ വൻ നിക്ഷേപം

മുംബൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി നായിക്കിന് വൻ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.കൂടാതെ ദുബൈയിലെ എമിറേറ്റ്സ് അക്കൗണ്ടിൽ നിന്നും മുംബൈയിലെ യൂണിയൻ ബാങ്കിലെ എൻആർഐ അക്കൗണ്ടിലേക്ക് ഏഴു തവണയായി 52.2 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ ഇതു പല വഴിയായി കൈമാറിയതും കണ്ടെത്തി

റിയൽ എസ്റ്റേറ്റ് ബന്ധം

റിയൽ എസ്റ്റേറ്റ് ബന്ധം

ദുബായിലെ പസഫിക് സിറ്റി എന്ന 226 വില്ല പ്രോജക്ടിനായി നായിക് വൻ തുക നിക്ഷേപിച്ചിരുന്നു. പിന്നീട് ആ പദ്ധതിയുടെ പേര് മാറ്റി പീസ് എന്ന് മാറ്റിയിരുന്നു. കൂടാതെ മുംബൈയിലും പൂനെയിലും പർവെസ് ഖാനുമായി ചേർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.

എൻഐഎയുടെ എഫ്ഐആർ

എൻഐഎയുടെ എഫ്ഐആർ

വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായികിനെതിരെ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭീകരവിരുദ്ധ നിയമം, മതസ്പര്‍ധ വളര്‍ത്തല്‍, സാഹോദര്യം തകര്‍ക്കല്‍ തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ഇയാളുടെ മുംബൈയിലെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത എന്‍ഐഎ ഉദ്യോഗസ്ഥര്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.

യുഎപിഎ

യുഎപിഎ

രാജ്യത്തെ മുസ്ലിം യുവാക്കളെ സാക്കീര്‍ നിയമവുരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്ന് എൻഐഎ എഫ്‌ഐആറില്‍ പറയുന്നുണ്ട്. കൂടാതെ സാക്കിറിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎപിഎ പ്രകാരമാണ് ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്.

സക്കീർ നായിക്കിനെതിരെ വിദേശകാര്യ മന്ത്രാലയം

സക്കീർ നായിക്കിനെതിരെ വിദേശകാര്യ മന്ത്രാലയം

എൻഐയുടെ അപേക്ഷ പ്രകാരം സക്കീർ നായിക്കിന്റെ പാസ്പോർട്ട് അസാധുവാക്കിയിട്ടുണ്ട്

English summary
The National Investigation Agency has found that controversial Islamic preacher Zakir Naik has underworld connections. During its investigation into Naik’s funding, NIA found that he had huge business interests with underworld and mafia-supported builders in India and the Middle-East.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X