കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് ഇന്ത്യയില്‍ വിലക്ക്!!! അന്വേഷണത്തിന് 9 സംഘങ്ങള്‍

  • By Sandra
Google Oneindia Malayalam News

ദില്ലി: വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഒമ്പത് അന്വേഷണ സംഘത്തെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചിട്ടുള്ളത്. ഭീകരവാദത്തെക്കുറിച്ചുള്ള സാക്കിര്‍ നായിക്കിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്ന് എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ, പ്രത്യേക അന്വേഷണ സംഘങ്ങള്‍ എന്നിവയുള്‍പ്പെടെ ഒമ്പത് സംഘങ്ങളാണ് അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ബര്‍ഹാന്‍ വാനിയുടെ അവസാനത്തെ ട്വീറ്റ് നിങ്ങളെ ഞെട്ടിക്കും, തീര്‍ച്ച!!!!ബര്‍ഹാന്‍ വാനിയുടെ അവസാനത്തെ ട്വീറ്റ് നിങ്ങളെ ഞെട്ടിക്കും, തീര്‍ച്ച!!!!

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാല് സംഘങ്ങള്‍ പ്രഭാഷണങ്ങളുടെ സിഡി, പ്രഭാഷണങ്ങള്‍ സംബന്ധിച്ച ഫൂട്ടേജുകള്‍ എന്നിവ പരിശോധിക്കാനും മൂന്ന് സംഘങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പരിശോധിക്കാനുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇതേ സംഘം തന്നെയാണ് സാക്കിറിന്റെ ഫേസ്ബുക്ക് ട്വിറ്റര്‍ പോസ്റ്റുകളും വിശകലനം ചെയ്യുക. സാക്കിറിന്റെ പ്രഭാഷണങ്ങളും രചനകളും പ്രകോപനപരവും പ്രാഥമിക അന്വേഷണത്തില്‍ അധിക്ഷേപപരവുമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

സാക്കിര്‍ സ്ഥാപിച്ചിട്ടുള്ള എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും ദുരൂഹത നിറഞ്ഞതാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ബ്രിട്ടനും കാനഡയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ സാക്കിറിന് ഇന്ത്യയും വിലക്കേര്‍പ്പെടുത്തിയേക്കുമോ എന്നും സംശയിക്കേണ്ടതുണ്ട്.സ

1zakirnaik

സാക്കിറിന്റെ ഫോണ്‍കോളുകള്‍, ഇമെയില്‍ സന്ദേശം, വിദേശ യാത്രകളുടെ സ്‌പോണ്‍സര്‍ഷിപ്പ്, യോഗങ്ങള്‍ എന്നിവയും എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. സാക്കിറിന്റെ പീസ് ടിവിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതി ഇല്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്നും കണ്ടെത്തിയിരുന്നു. ബംഗ്ലാദേശില്‍ ഞായറാഴ്ച നിരോധിച്ച പീസ് ടിവി ചാനല്‍ ഇന്ത്യയിലും നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

English summary
Controvrsial muslim preacher Zakir Naik may banned, nine teams to investogate case against Zakir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X