കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്ക് നടത്തിയത് മതംമാറ്റ റാക്കറ്റ്, അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിങ്ങനെ!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാക്കിര്‍ നായിക്ക് നടത്തിയിരുന്നത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പ്രസംഗങ്ങളാണെന്ന് കണ്ടെത്തല്‍. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ യുവാക്കളെ മതം മാറ്റുന്നതിനായി പണം നല്‍കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.

 സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ.. സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

തിങ്കളാഴ്ചയാണ് 72 പേജുള്ള സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുംബൈ പോലീസ് കമ്മീഷണര്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുള്ളത്. സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങള്‍, പ്രസംഗങ്ങള്‍, രചനകള്‍ എന്നിവയും സംഘം പരിശോധിച്ചിരുന്നു.

 ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍

സാക്കിര്‍ നായിക്ക് സ്ഥാപനായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ യുവാക്കളെ മതം മാറ്റുന്നതിനായി 25,000 മുതല്‍ 50, 000 വരെ നല്‍കിയിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 ഹോളി ആര്‍ട്ടിസന്‍സ്

ഹോളി ആര്‍ട്ടിസന്‍സ്

ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍സ് റസ്‌റ്റോറന്റില്‍ ഉണ്ടായഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെയാണ് സാക്കിര്‍ നായിക്കിന്റെ തീവ്രവാദ അനുകൂല നിലപാടുകള്‍ ചര്‍ച്ചയാവുന്നത്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ ധാക്ക ഭീകര്‍ സാക്കിര്‍ നായിക്കിനെ പിന്തുടര്‍ന്നിരുന്നു എന്ന കണ്ടെത്തലാണ് നായിക്കിനെ വിവാദങ്ങളിലേക്ക് നയിച്ചത്

 വര്‍ഗ്ഗീയത പടര്‍ത്തുന്നു

വര്‍ഗ്ഗീയത പടര്‍ത്തുന്നു

ധാക്ക ഭീകരാക്രമണത്തോടെ ബംഗ്ലാദേശില്‍ കടുത്ത സ്വാധീനമുണ്ടായിരുന്ന സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് വിലക്ക് വീണു. ഇന്ത്യയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ചാനലിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.

 എന്‍ജിഒയുടെ വിജയം

എന്‍ജിഒയുടെ വിജയം

യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിനെ പുകഴ്ത്തി മറ്റ് മതത്തില്‍ നിന്നുള്ളവരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വിജയം കണ്ടിരുന്നു. നായിക്കിന്റെ തീവ്രമത പ്രഭാഷണങ്ങളും യുവാക്കളില്‍ സ്വാധീനം ചെലുത്തി.

 ചാവേര്‍ ആക്രമണങ്ങള്‍

ചാവേര്‍ ആക്രമണങ്ങള്‍

സാക്കിര്‍ നായിക്ക് ഭീകര്‍ നടത്തുന്ന ചാവേര്‍ ആക്രമണങ്ങളെ പുകഴ്ത്തുന്നതിനൊപ്പം പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ ഒസാമാ ബിന്‍ലാദനെ പുകഴ്ത്തി രംഗത്തെത്തിയത് വിവാദമായിരുന്നു.

 വിലക്ക്

വിലക്ക്

രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ എന്‍ജിഒ ഏര്‍പ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതോടെ സംഘടനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തും. ഇതിനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണുള്ളത്.

 പീസ് ടിവി

പീസ് ടിവി

ഭീകരവാദത്തിന്റെ തത്വങ്ങളെ പരിപോഷിപ്പിക്കുന്നതിനായി വിവാദ ചാനലായ പീസ് ടിവിയെ ഉപയോഗപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

വിദ്യാഭ്യാസ ട്രസ്റ്റ്

വിദ്യാഭ്യാസ ട്രസ്റ്റ്

സാക്കിര്‍ നായിക്ക് നടത്തിവന്നിരുന്ന വിദ്യാഭ്യാസ ട്രസ്റ്റും ഇസ്ലാമിലേക്ക് ആളുകളെ മതം മാറ്റുന്നതിനായി ദുരുപയോഗം ചെയ്തു.

 വിവാഹ ഏജന്റുമാരുമായി

വിവാഹ ഏജന്റുമാരുമായി

ആളുകളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതിനായി സാക്കിര്‍ നായിക്ക് വിദേശ ഫണ്ടുകള്‍ സ്വീകരിച്ചിരുന്നു. വിവാഹ ഏജന്റുമാരുമായി ബന്ധം പുലര്‍ത്തിയിരുന്ന സംഘടന മതം മാറിയവര്‍ക്ക് വിവാഹ രേഖകള്‍ ഉണ്ടാക്കി നല്‍കുന്നതിലും പങ്ക് വഹിച്ചു.

 ഒസാമയ്ക്ക് പിന്തുണ

ഒസാമയ്ക്ക് പിന്തുണ

ഒസാമ ബിന്‍ലാദനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദക്ഷിണാഫ്രിക്കന്‍ മുസ്ലിം പണ്ഡിതന്‍ അഹ് മദ് ദീദത്തിന്റെ പ്രഭാഷണങ്ങളാണ് സാക്കിര്‍ നായിക്കിന് പ്രചോദനമായിട്ടുള്ളത്.

 ഐസിസ് റിക്ട്രൂട്ട്മെന്റ്

ഐസിസ് റിക്ട്രൂട്ട്മെന്റ്

ഭീകരസംഘടനായ ഐസിസുമായും, ഇന്ത്യന്‍ മുജാഹിദ്ദീനുമായും സാക്കിര്‍ നായിക്കിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ സംഘം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ രാജ്യവിരുദ്ധ താല്‍പ്പര്യങ്ങളും കണ്ടെത്തിയിരുന്നു

നടപടി എപ്പോള്‍

നടപടി എപ്പോള്‍

സ്‌പെഷ്യല്‍ ബ്രാഞ്ച് സമര്‍പ്പിച്ച 72 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് പഠിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തോട് നിയമോപദേശം തേടിയ ശേഷമായിരിക്കും സാക്കിര്‍ നായിക്കിനെതിരെയുള്ള നടപടികളെക്കുറിച്ച് വ്യക്തത വരിക.

English summary
Conversions to Islam taking place at Rs 25,000 to Rs 50,000, fanning religious sentiments and an extreme view about religion- this is how one can sum up the 72 page report that the Maharashtra police have filed on Dr Zakir Naik.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X