കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സക്കീര്‍ നായിക്കിന് മുംബൈയില്‍ മാത്രം 25 ഫ്‌ലാറ്റുകള്‍! എന്‍ഐഎ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്?

വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് 37 ഇടത്ത് ഭൂസ്വത്ത് ഉള്ളതായി എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ വസ്തുക്കളും മഹാരാഷ്ട്രയില്‍ തന്നെയാണെന്നും എന്‍ഐഎ

  • By Gowthamy
Google Oneindia Malayalam News

മുംബൈ : വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിന് 37 ഇടത്ത് ഭൂസ്വത്ത് ഉള്ളതായി എന്‍ഐഎയുടെ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ വസ്തുക്കളും മഹാരാഷ്ട്രയില്‍ തന്നെയാണെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. നൂറുകോടിയാണ് നായിക്കിന്റെ ആസ്തിയെന്നും എന്‍ഐഎ പറയുന്നു.

നേരത്തെ കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട് നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് കേസെടുത്തിരുന്നു. മാത്രമല്ല സക്കീര്‍നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് വിദേശത്തു നിന്ന് ലഭിച്ച ഫണ്ടുകളെ സംബന്ധിച്ചും അന്വേഷണം നടത്തി വരുന്നുണ്ട്.

പൂനെയിലും സോലാപൂരിലും വസ്തുക്കള്‍

പൂനെയിലും സോലാപൂരിലും വസ്തുക്കള്‍

37 വസ്തുവകകള്‍ സാക്കീര്‍ നായിക്കിനുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. ഇതില്‍ മഹാരാഷ്ട്രയില്‍ മാത്രം 25 ഫ്‌ലാറ്റുകള്‍ ഉണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. മുംബൈയ്ക്കു പുറമെ പൂനെ, സോലാപ്പൂരിലും നായിക്കിന് വസ്തുവകകളുണ്ടെന്നാണ് വിവരങ്ങള്‍. ഈ വസ്തുവകകള്‍ക്കും മറ്റ് ആസ്തികള്‍ക്കും ഇസ്ലാമിക് റിസേര്‍ച്ച് സെന്ററിന്റെ ആസ്തികള്‍ക്കും കൂടി നൂറ് കോടി വില വരുമെന്നും എന്‍ഐഎ പറയുന്നു.

 5000 ടിബി ടേറ്റ

5000 ടിബി ടേറ്റ

ഇതിനു പുറമെ നായിക്കിന്റെ പ്രസംഗങ്ങളുടെ 14,000 ടേപ്പുകളും കണ്ടെത്തിയിട്ടുണ്ട്. 5000 ടിബി ടേറ്റ അടങ്ങുന്നതാണ് ഈ ടേപ്പുകള്‍.

 സൂക്ഷ്മ പരിശോധന

സൂക്ഷ്മ പരിശോധന

എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച മുംബൈയിലെത്തി മുംബൈ പോലീസുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇസ്ലാമിക് റിസേര്‍ച്ചിന് വിലക്കേര്‍പ്പെടുത്തിയിനു പിന്നാലെയാണ് നഇസ്ലാമിക് റിസേര്‍ച്ച് സെന്ററുമായും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്.

 എന്‍ഐഎ കേസ്

എന്‍ഐഎ കേസ്

യുവാക്കളെ ഭീകരവാദത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് നായിക്കിന്റേതെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് നായിക്കിനെതിരെ എന്‍ഐഎ അന്വേഷണം ആരംഭിച്ചത്.കൂടാതെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് ക്രിമിനല്‍ കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.

 ഭീകരബന്ധം

ഭീകരബന്ധം

മതത്തിന്റെ മറവില്‍ ഭീകരവാദപ്രവര്‍ത്തങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇസ്ലാമിക് റിസേര്‍ച്ചിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.

English summary
Controversial TV evangelist Dr Zakir Naik’s empire consists of at least 37 properties, mostly in Maharashtra towns, National Investigation Agency (NIA) sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X