കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവേര്‍ ആക്രമണം യുദ്ധ തന്ത്രമെന്ന് സാക്കിര്‍ നായിക്; മാധ്യമങ്ങള്‍ വേട്ടയാടുന്നു...

  • By Vishnu
Google Oneindia Malayalam News

റിയാദ്‌: ചാവേര്‍ ആക്രമത്തെ ന്യായീകരിച്ച് ഇസ്ലാമിക മത പണ്ഡിതന്‍ സാക്കിര്‍ നായിക്. യുദ്ധ തന്ത്രമെന്ന രീതിയില്‍ ചാവേര്‍ ആക്രമത്തെ ന്യായീകരിക്കുന്നുവെന്ന് സാക്കിര്‍ നായിക് വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. മതപ്രഭാഷണത്തിലൂടെ യുവതീ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്ന ആരോപണമുയര്‍ന്നതോടെ സാക്കിര്‍ നായിക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു.

രണ്ട് തവണ വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. ഒടുവില്‍ സൗദി അറേബിയില്‍ നിന്ന് സ്‌കൈപ്പിലൂടെ നായിക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഭീകരവാദത്തെ പ്രോത്സഹാപ്പിച്ചിട്ടില്ലെന്നും തന്‍റെ മതപ്രഭാഷണങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും സാക്കിര്‍ നായിക് വീഡിയോ കോണ്‍ഫറന്‍സില്‍ അവകാശപ്പെട്ടു.

Read More: നിമിഷ ഫാത്തിമയായത്‌ സെക്രട്ടറിയേറ്റിനടുത്തുള്ള സലഫി സെന്ററില്‍; പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചു....

Zakir Naik

ഇസ്ലാമില്‍ ഏറ്റവും നിഷിദ്ധമായ ഒന്നാണ് ചാവേര്‍ ആക്രമണം. എന്നാല്‍ യുദ്ധകാലത്ത് ചാവേര്‍ ആക്രമണമാകാമെന്നായിരുന്നു സാക്കിര്‍ നായിക്കിന്റെ പ്രതികരണം. ലോകയുദ്ധങ്ങളിലെല്ലാം ചാവേറാക്രമണുമുണ്ടായിട്ടുണ്ടെന്നാണ് സാക്കിര്‍ നായിക്ക് വാദിക്കുന്നത്. തന്റെ പ്രഭാഷണങ്ങള്‍ സമാധാനം ആഹ്വാനം ചെയ്യുന്നതാണ്. പ്രസംഗങ്ങള്‍ പരിശോധിച്ച് തീവ്രവാദത്തിന് ആഹ്വാനം ചെയ്യുന്ന ഭാഗമുണ്ടെങ്കില്‍ വെളിപ്പെടുത്തണമെന്ന് സാക്കിര്‍ നായിക് മാധ്യമങ്ങളെ വെല്ലുവിളിച്ചു.

എല്ലാ തീവ്രവാദങ്ങളെയും അപലപിക്കുകയാണെന്നും നായിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ നടത്തിയ മത പ്രഭാഷണം കേട്ട് ഒരു ഇസ്ലാമും തീവ്രവാദ പ്രവര്‍ത്തനത്തിനിറങ്ങില്ല. എനിക്കെതിരെ നിലവില്‍ ഒരു കേസും ഇല്ല. എന്നിട്ടും മാധ്യമങ്ങള്‍ വിചാരണ നടത്തുകയാണെന്നാണ്‌ സാക്കിര്‍ നായിക് ആരോപിക്കുന്നത്. ഫ്രാന്‍സില്‍ നടന്ന ചാവേര്‍ ആക്രമത്തെ അപലപിച്ചാണ് സാക്കിര്‍ നായിക് വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചത്.

Read More; ദക്ഷിണ സുഡാനില്‍ നിന്ന് 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു; ആദ്യ സംഘത്തില്‍ 45 മലയാളികള്‍...

English summary
Zakir Naik Press meet via skype from Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X