കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യയിലെ ഹിന്ദുക്കളും ചൈനക്കാരും രാജ്യം വിടണം, സാക്കിര്‍ നായിക്കിന്റെ വര്‍ഗീയ പരാമര്‍ശം ഇങ്ങനെ

Google Oneindia Malayalam News

ക്വാലാലംപൂര്‍: മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ വിവാദ പ്രഭാഷണത്തില്‍ മലേഷ്യയില്‍ വിവാദം ആളിക്കത്തുന്നു. അദ്ദേഹത്തെ രണ്ടാം തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരിക്കുകയാണ് മലേഷ്യന്‍ പോലീസ്. പ്രധാനമന്ത്രി മഹാധീര്‍ മുഹമ്മദ് നായിക്കിന്റെ പ്രഭാഷണത്തില്‍ അതൃപ്തിയിലാണ്. രാജ്യത്ത് അദ്ദേഹത്തെ രാഷ്ട്രീയം നടത്താന്‍ അനുവദിക്കില്ലെന്ന് മഹാധീര്‍ പറയുന്നു. മലേഷ്യയുടെ മതേതരത്വത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ് സാക്കിര്‍ നായിക്കെന്നാണ് വിമര്‍ശനം.

1

മലേഷ്യയിലെ ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെയാണ് വര്‍ഗീയ പരാമര്‍ശം സാക്കിര്‍ നനായിക്ക് നടത്തിയത്. മലേഷ്യയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങി പോവണമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. മലേഷ്യയിലെ ചൈനക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സമയമായി. അവര്‍ ഈ രാജ്യത്തെ പഴയ അതിഥികളാണ്. അതേസമയം ഇവിടെയുള്ള ഹിന്ദുക്കള്‍ ഇന്ത്യയിലെ മുസ്ലീങ്ങളേക്കാള്‍ നൂറു ശതമാനം അവകാശങ്ങള്‍ കൂടുതല്‍ നേടുന്നുണ്ടെന്നും നായിക് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

മലേഷ്യയിലെ ഹിന്ദുക്കള്‍ ഇന്ത്യന്‍ സര്‍ക്കാരിനെയാണ് പിന്തുണയ്ക്കുന്നത്. അവര്‍ക്ക് മലേഷ്യയോട് ഒരു കൂറുമില്ലെന്നും സാക്കിര്‍ നായിക്ക് പറഞ്ഞിരുന്നു. രാജ്യത്തെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനാണ് നായിക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. സാക്കിര്‍ നായിക് വര്‍ഗീയ രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് താല്‍പര്യപ്പെടുന്നതെന്ന് പ്രസ്താവനയില്‍ നിന്ന് വ്യക്തമാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാധീര്‍ പറഞ്ഞു.

സാക്കിര്‍ നായിക്ക് അദ്ദേഹത്തിന്റെ മനസ്സിലുള്ള വംശീയ വികാരങ്ങള്‍ പുറത്തേക്ക് വിടുകയാണ്. പോലീസ് വേണ്ട നടപടിയെടുക്കും. നായിക്കിന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ അനുവാദമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് മതപ്രഭാഷണം നടത്താം. എന്നാല്‍ അതല്ല, സാക്കിര്‍ നായിക്ക് ചെയ്യുന്നതെന്നും മഹാധീര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും എതിരെ ഞാനൊരിക്കലും അങ്ങനെ പറയില്ല. പക്ഷേ അദ്ദേഹം പറഞ്ഞു. അത് രാഷ്ട്രീയമാണെന്നും മഹാധീര്‍ പറഞ്ഞു. അതേസമയം മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ സിദ്ധരാമയ്യയുടെ നീക്കം.... ഇടഞ്ഞ എംഎല്‍എമാര്‍ക്ക് ഓഫര്‍!!

English summary
zakir naik questioned second time by malaysian police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X