കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് ചെയ്തിട്ടാണ് ഞാന്‍ തീവ്രവാദിയായത്, സാക്കിര്‍ നായിക്കിന്റെ ചോദ്യങ്ങള്‍ക്ക് പിന്നില്‍..

  • By Sandra
Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ക്കിടയില്‍ പ്രശസ്തനായതുകൊണ്ടാണ് താന്‍ ഭീകരവാദിയെന്ന് മുദ്രകുത്തപ്പെടുന്നതെന്ന അവകാശവാദവുമായി വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക്. കേന്ദ്രസര്‍ക്കാരിനെഴുതിയ നാല് പേജുള്ള തുറന്ന കത്തിലാണ് തനിക്കെതിരെയുള്ള ആക്രമണങ്ങളെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്ന അവകാശവാദവുമായി സാക്കിര്‍ നായിക്ക് രംഗത്തെത്തിയിട്ടുള്ളത്.

മതപ്രഭാഷണങ്ങള്‍ കൊണ്ട് ഭീകരവാദികള്‍ക്ക് പ്രചോദനം നല്‍കിയെന്ന് ആരോപണത്തോടെ കേന്ദ്ര ഏജന്‍സികള്‍ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന് മുമ്പ് തന്നെ ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന് തുറന്ന കത്തുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇസ്ലാമിനെക്കുറിച്ച്

ഇസ്ലാമിനെക്കുറിച്ച്

കഴിഞ്ഞ 25 വര്‍ഷമായി ഇസ്ലാമിനെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും മത പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന താനെങ്ങനെയാണ് ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനും തീവ്രവാദിയായ ഡോക്ടരും ആയതെങ്ങനെയെന്നും സാക്കിര്‍ നായിക്ക് ചോദിക്കുന്നു.

ലോകത്ത്

ലോകത്ത്

ലോകത്ത് 150ലേറെ രാജ്യങ്ങള്‍ അംഗീകരിയ്ക്കപ്പെടുന്ന മതപ്രഭാഷകനായ തന്നെ സ്വന്തം നാട്ടില്‍ ഭീകരവാദിയായി മുദ്ര കുത്തിയെന്നും സാക്കിര്‍ നായിക്ക് ആരോപിക്കുന്നു. ഇപ്പോള്‍ അന്വേഷണങ്ങളിലൊന്നും തെളിവുകള്‍ ഇല്ലാതിരുന്നിട്ടും തനിക്കെതിരെയുള്ള അന്വേഷണം തുടരണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യമെന്നും സാക്കിര്‍ നായിക്ക് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മൗലികാവകാശങ്ങള്‍

മൗലികാവകാശങ്ങള്‍

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ജനാധിപത്യത്തെ കൊല്ലാനും മൗലികാവകാശങ്ങളെ ചവിട്ടിമെതിക്കാനുള്ളതുമാണെന്ന് വിമര്‍ശിക്കുന്ന നായിക്ക് തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരെയുള്ള ആക്രമണമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണ ഏജന്‍സികള്‍

അന്വേഷണ ഏജന്‍സികള്‍

ആളുകളെ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയനാക്കുന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ സാക്കിര്‍ നായിക്ക് താന്‍ മതം മാറ്റിയവരെ കണ്ടെത്താനോ അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുവാനോ അന്വേഷണ ഏജന്‍സികള്‍ തയ്യാറാവാത്തതിനേയും സാക്കിര്‍ നായിക്ക് ചോദ്യം ചെയ്യുന്നു.

എന്‍ജിഒ

എന്‍ജിഒ

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സാക്കിര്‍ സ്ഥാപകനായിട്ടുള്ള എന്‍ജിഒ നിരോധിച്ചാല്‍ ഇന്ത്യയിലെ 20 കോടി മുസ്ലിങ്ങള്‍ നേരിടുന്ന അനീയ്ക്കുള്ള മികച്ച ഉദാഹരണമായിരിക്കും അതെന്നും നായിക്ക് ആരോപിയ്ക്കുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്‍ക്കുന്ന ശക്തമായ നടപടിയായിരിക്കും അത്.

ശിക്ഷ

ശിക്ഷ

തനിയ്‌ക്കെതിരെ പ്രഖ്യാപിക്കുന്ന ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും സ്വീകരിക്കുമെന്നും സാക്കിര്‍ നായിക് കത്തില്‍ നിലപാട് വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക്

ജൂലൈ ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ട സംഭവത്തോടെ ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യ വിട്ട സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ വ്യക്തമാക്കിയിട്ടില്ല.

English summary
Controversial muslim scholar Zakir Naik questions Centre government on'terror preacher' tag on him. Naik clears these things through four page open letter wrote to Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X