കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെന്ന് സാക്കിര്‍ നായിക്; സുപ്രീംകോടതി ഉറപ്പ് നല്‍കണം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്. സാമ്പത്തിക കുറ്റകൃത്യ കേസ് നേരിടുന്ന ഇദ്ദേഹം മലേഷ്യയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. ഇന്ത്യയിലെത്തിയാല്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം നിലനില്‍ക്കവെയാണ് തിരിച്ചുവരാന്‍ തയ്യാറാണെന്ന് സാക്കിര്‍ നായിക് പറയുന്നത്. എന്നാല്‍ തിരിച്ചുവരുന്നതിന് ഒരു ഉപാധി അദ്ദേഹം മുന്നോട്ട് വെക്കുന്നു.

Zakir

കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുംവരെ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യില്ലെന്ന് സുപ്രീംകോടതി ഉറപ്പ് നല്‍കണമെന്നാണ് ഉപാധി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ സംവിധാനത്തില്‍ വിശ്വാസമില്ല. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയോ ഒരു കോടതിയും തനിക്കെതിരെ വിധി പ്രഖ്യാപിച്ചിട്ടില്ല.

സമീപകാല ഇന്ത്യാ ചരിത്രത്തില്‍ മുസ്ലിംകളെ അറസ്റ്റ് ചെയ്യുകയും വര്‍ഷങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നത് തുടര്‍ച്ചയായ സംഭവമാണ്. പിന്നീട് കോടതികള്‍ നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ തന്റെ ജീവിതം നശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്- സാക്കിര്‍ നായിക് പ്രസ്താവനയില്‍ പറയുന്നു.

193 കോടി രൂപയുടെ കള്ളപ്പണ കേസാണ് സാക്കിര്‍ നായികിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാക്കിര്‍ നായികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കിട്ടാന്‍ മുംബൈ കോടതിയില്‍ ഇഡി ശ്രമിക്കുന്നുണ്ട്. കോടതി വാറണ്ട് പുറപ്പെടുവിച്ചാല്‍ ഇന്റര്‍പോളിന് ഇഡി കത്തയക്കും. സാക്കിര്‍ നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കണമെന്നാണ് ഇഡി ഇന്റര്‍പോളിനോട് ആവശ്യപ്പെടുക.

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; കലാപഭീതി... കൈവിട്ട കളിആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; കലാപഭീതി... കൈവിട്ട കളി

സാക്കിര്‍ നായിക് ഇപ്പോള്‍ താമസിക്കുന്ന മലേഷ്യ ഇന്റര്‍പോളില്‍ അംഗമാണ്. സ്വാഭാവികമായും സാക്കിര്‍ നായികിനെ കൈമാറാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഇന്ത്യയില്‍ സുതാര്യമായ വിചാരണ ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ സാക്കിര്‍ നായികിനെ കൈമാറാതിരിക്കാന്‍ മലേഷ്യയ്ക്ക് അവകാശമുണ്ട് എന്നാണ് ആ രാജ്യത്തെ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് പറയുന്നത്.

English summary
Zakir Naik ready to return to India if SC ensures safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X