കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍: സാക്കിര്‍ നായിക്കിന്റെ സഹായി അറസ്റ്റില്‍!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ജീവനക്കാരനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തുക. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉടന്‍ നിശ്ചലമാകും.. കാരണങ്ങളിതാ..നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉടന്‍ നിശ്ചലമാകും.. കാരണങ്ങളിതാ..

അര്‍ഷിദ് ഖുറേഷി, കല്യാണ്‍ സ്വദേശിയായ റിസ് വാന്‍ ഖാന്‍, എന്നിവര്‍ക്ക് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ആളുകള്‍ക്കിടയില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നതില്‍ പങ്കുണ്ടെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കും. ഇവര്‍ക്ക് പുറമേ നാല് പേര്‍ക്കെതിരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ പോലീസ് കേസെടുത്തിട്ടുള്ളത്. മുംബൈ സെന്‍ട്രല്‍ സ്വദേശിയായ അബ്ദുള്‍ മജീദ് അബ്ദള്‍ ഖാദര്‍ എന്നയാള്‍ നല്‍കിയ പരാതിയും പോലീസ് കണക്കിലെടുത്തിരുന്നു.

zakir-naik-peace

മുംബൈ ക്രൈം ബ്രാഞ്ചിന്റെ ഒരു വിഭാഗം അന്വേഷിക്കുന്ന കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതും സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതുമായ കൂടുതല്‍ ആളുകളിലേക്ക് കേസിന്റെ അന്വേഷണം വ്യാപിപ്പിക്കും. ആളുകള്‍ക്കിടയില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഖുറേഷി, ഖാന്‍ എന്നിവരെ കേരള പോലീസാണ് അറസ്റ്റ് ചെയ്തത്. ഐസിസുമായി ബന്ധമുള്ള ഇവര്‍ ഐസിസിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇരുവരും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മതം മാറിയവര്‍ക്കുള്ള രേഖകള്‍ തയ്യാറാക്കുന്നതും വിവാഹത്തിനുള്ള രേഖകള്‍ തയ്യാറാക്കുന്നതുമാണ് ഖാന്റെ ചുമതലകള്‍. ഇത്തരത്തില്‍ 100 ഓളം രേഖകള്‍ ഇയാള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു.

സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഉത്തരവ് പ്രകാരം മുംബൈ പോലീസ് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കുകയും ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. മക്ക തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് പോയ സാക്കിര്‍ നായിക്ക് ധാക്ക ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായി എന്ന കണ്ടെത്തലോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ശക്തിപ്പെടുന്നതോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അന്ത്യമാകും.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Controvecrsial islamic preacher Zakir Naik's aide booked for UAPA charges on activities of Islamic Research Foundation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X