സാക്കിര്‍ നായിക്കിന്റെ സംഘം ഇസ്ലാമിലേയ്ക്ക് മതംമാറ്റിയവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും... പണം നല്‍കി?
മുംബൈ: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിയ്ക്കുന്നവയാണോ എന്നതില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണ്.
അതിനിടയിലാണ് ഞെട്ടിപ്പിയ്ക്കുന്ന മറ്റ് പല വിവരങ്ങളും പുറത്ത് വരുന്നത്. സാക്കിര്‍ നായിക് സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകള്‍.
എണ്ണൂറില്‍ പരം ആളുകളെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വഴി മതപരിവര്‍ത്തനത്തിന് വിധേയരാക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍. വെറുതേയായിരുന്നില്ല ഈ മതം മാറ്റങ്ങള്‍...

സാക്കിര്‍ നായിക്
ഇസ്ലാമിക പ്രഭാഷകനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ആണ് സാക്കിര്‍ നായിക്ക്. ധാക്ക ഭീകരാക്രമണത്തിലെ പങ്കെടുത്ത ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

മതം മാറ്റങ്ങള്‍
സാക്കിര്‍ നായിക്ക് സ്ഥാപിച്ച എന്‍ജിഒ ആയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ മതപരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണൂറില്‍പരം
എണ്ണൂറില്‍ പരം ആളുകളെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്‌ചേഷന്‍ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് മുംബൈ പോലീസില്‍ നിന്നുള്ള വിവരങ്ങള്‍.

പണം നല്‍കി മതപരിവര്‍ത്തനം
ഇത്തരത്തില്‍ മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വലിയ തോതില്‍ പ്രതിഫലവും നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശ പണം
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിദേശത്ത് നിന്ന് ലഭിയ്ക്കുന്ന സാമ്പത്തിക സഹായം സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷിയ്ക്കുന്നുണ്ട്. ഈ പണം മതപരിവര്‍ത്തനത്തിന് ഉപയോഗിയ്ക്കുന്നതായും സംശയമുണ്ട്.

നിര്‍ണായകമായത് മലയാളി
മലയാളിയായ എബിന്‍ ജേക്കബ് നല്‍കിയ പരാതിയെ സംബന്ധിച്ചുള്ള അന്വേഷണമാണ് നിര്‍ണായകമായ പല വിവരങ്ങളും പുറത്തുവരാന്‍ കാരണമായത്. എബിന്റെ സഹോദരി മെറിന്‍ അപ്രത്യക്ഷയായ സാഹചര്യത്തിലായിരുന്നു പോലീസില്‍ പരാതിപ്പെട്ടത്.

മലയാളിബന്ധം
ക്രിസ്തുമതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച പാലക്കാട് സ്വദേശികളായ ഈസയും യഹ്യയും സാക്കിര്‍ നായിക്കുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

മെറിന്‍ എന്ന മറിയം
എബിന്റെ സഹോദരി മെറിന്‍ ജേക്കബിനെ മതം മാറ്റിയത് സാക്കിര്‍ നായിക്കിന്റെ സഹായികളായ അര്‍ഷിദ് ഖുറേഷിയും റിസ്വാന്‍ ഖാനും ആണെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇവരെ രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഐസിസിന് വേണ്ടിയോ
ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയാണോ ഇത്തരത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ നടത്തിയത് എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

എബിനെ പോലും
തന്നേയും മതപരിവര്‍ത്തനം നടത്താന്‍ സഹോദരിയും ഭര്‍ത്താവും ശ്രമിച്ചിരുന്നതായി എബിന്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മുംബൈയില്‍ ചെന്നപ്പോഴായിരുന്നത്രെ ഇത്.

കാണാതായവര്‍
കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ മിക്കവരും പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു. അതുകൊണ്ടുതന്നെ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ പങ്ക് പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റില്ല.

തെളിഞ്ഞാല്‍
മതപരിവര്‍ത്തനത്തിന് സമ്പത്തിക പ്രതിഫലം നല്‍കിയിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ സാക്കിര്‍ നായിക്കിന്റെ കൈകളില്‍ വിലങ്ങ് വീഴും എന്ന് ഉറപ്പാണ്.












Click it and Unblock the Notifications