ഐസിസിന് വേണ്ടിയും സാക്കിര്‍ നായിക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ്, എന്‍ഐഎയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്
24 കാരനായ അനസ് സിറിയയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു ഫണ്ട് സ്വീകരിച്ചത്
ദില്ലി: ഭീകരവാദത്തെ പിന്തുയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഐസിസുമായുള്ള ബന്ധം വെളിപ്പെടുന്നു. ഐസിസ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ അബു അനസിന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ 80, 000 രൂപ സ്‌കോളര്‍ഷിപ്പായി നല്‍കിയെന്ന എന്‍ഐഎയുടെ നിര്‍ണായക കണ്ടെത്തലാണ് ഇത് സ്ഥിരീകരിക്കുന്നത്.
ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരവാദത്തെ സാക്കിര്‍നായിക്ക് പിന്തുണയ്ക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര നിര്‍ദേശത്തോടെ എട്ടോളം അന്വേഷണ സംഘങ്ങള്‍ സാക്കിര്‍ നായിക്കിനെയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും കുറിച്ച് അന്വേഷണം ആരംഭിച്ചത്.
സിറിയിലേക്കുള്ള വഴി ഐസിസില്‍ ചേരുന്നതിനായി അബു അനസ് സിറിയയിലേക്ക് പോകാനൊരുങ്ങവേ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ 80, 000 കൈമാറിയെന്നാണ് എന്‍ഐയുടെ കണ്ടെത്തല്‍.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു
വെബ്ബ്‌സൈറ്റ് വഴി സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചതിനെ തുടര്‍ന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അബു അനസിനെ ഇന്‍ര്‍വ്യൂവിനായി മുംബൈയിലേക്ക് വിളിച്ചിരുന്നു. ഹൈദരാബാദിലുള്ള ടിഡബ്ല്യൂജി ഇന്റര്‍നാഷണിലെ സെക്യൂരിറ്റി അനലിസ്റ്റായിരുന്നു 24 കാരനായിരുന്ന അനസ്.

എന്‍ജിഒയുടെ വിലക്കിന് പിന്നില്‍
രാജസ്ഥാനില്‍ വച്ച് ജനുവരിയില്‍ അറസ്റ്റിലായ അനസിനെക്കുറിച്ച് നടന്ന അന്വേഷണത്തിലാണ് സാക്കിര്‍ നായിക്കിനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെയുള്ള അന്വേഷണത്തിലേക്കും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനിലും അവസാനിക്കുന്നത്.
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് രാജസ്ഥാനിലെ ടോങ്കിലുള്ള അനസിന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. എന്നാല്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ അനസിന് അനുവദിച്ച തുക ഐസിസില്‍ ചേരുന്നതിനുള്ള സഹായമാണെന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭാരവാഹികള്‍ക്ക് അറിയില്ലായിരുന്നു.

ധാക്ക ഭീകരാക്രമണം
ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാവുന്നത്. നായിക്കിന്റെ മതപ്രഭാഷണം ആക്രമണകാരികള്‍ക്ക് പ്രചോദനം നല്‍കിയെന്ന കണ്ടെത്തലായിരുന്നു നിര്‍ണ്ണായകമായത്.

വെസ്റ്റ് ഏഷ്യ
വിവാദ സലഫി പണ്ഡിതനായ സാക്കിര്‍ നായിക്കിന്റെ തീവ്രമതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാ ണ് കാലിഫേറ്റിന് വേണ്ടി പോരാട്ടം നയിക്കുന്ന വെസ്റ്റ് ഏഷ്യ എന്ന സംഘടനില്‍ ചേരുന്നതിനുള്ള യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇന്ത്യയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന യുവാക്കളുടെ വെളിപ്പെടുത്തല്‍.

റെയ്ഡ് നിര്‍ണായകം
സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പത്തിടങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ വീഡിയോ ടേപ്പുകള്‍, സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളുടെ ഡിവിഡികള്‍, സ്വത്തുക്കളുടെ രേഖകള്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവ ലഭിച്ചതായി എന്‍ഐഎ അവകാശപ്പെടുന്നു. ഇവയില്‍ വിദേശ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications