മലേഷ്യ ചതിച്ചു;സാക്കിർ നായിക് അവിടെ തന്നെ; നാടുകടത്തില്ല, ഇന്ത്യക്ക് തരില്ല... പ്രശ്നക്കാരനല്ലെന്ന്
ക്വാലാലംപുര്‍: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മലേഷ്യ നാടുകടത്തും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്ന വാര്‍ത്ത. സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണം എന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദ മത പ്രഭാഷകനെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ മലേഷ്യ വ്യക്തമാക്കിയിരുന്നത്.
2016 ലെ ധാക് ഭീകരാക്രമണ കേസിലെ പ്രതികള്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് മൊഴി. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നത്. അതിന് ശേഷം തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇദ്ദേഹത്തിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സാക്കിര്‍ നായിക് മലേഷ്യയില്‍ അഭയം പ്രാപിച്ചത്.
സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണം എന്ന് ഇന്ത്യ ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായിട്ടായിരുന്നു ആദ്യം മലേഷ്യയുടെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്.

പ്രശ്നക്കാരനല്ലെന്ന്
സാക്കിര്‍ നായിക് മലേഷ്യയെ സംബന്ധിച്ച് ഒരു പ്രശ്നക്കാരന്‍ അല്ലെന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയിരിക്കുന്നത്. മലേഷ്യയില്‍ ഇതുവരെ ഒരു പ്രശ്നവും സാക്കിര്‍ നായിക് സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരം താമസം
സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ സ്ഥിരം താമസത്തിന് (പെര്‍മനന്റ് റെസിഡന്‍സ്) പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ സ്ഥിരതാമസക്കാരനായി അംഗീകരിച്ചിട്ടുള്ള സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്നാണ് മഹാതിര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

റെഡ് കോര്‍ണര്‍ നോട്ടീസ്
സാക്കിര്‍ നായിക്കിനെ വിട്ടുനല്‍കാന്‍ ബുദ്ധിമുട്ടില്ലെന്നായിരുന്നു ആദ്യം മലേഷ്യയുടെ നിലപാട്. ഇന്റര്ഡപോള് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാമെങ്കില്‍ ഇന്ത്യയ്ക്ക് വിട്ടുനല്‍കാം എന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോള്‍ തയ്യാറായില്ല.

കുറ്റവാളികളെ കൈമാറാന്‍
ഇന്ത്യയും മലേഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പ്രകാരം ആയിരുന്നു ഇന്ത്യ നായിക്കിനെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇന്ത്യയുും മലേഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം തന്നെ പ്രതിസന്ധിയില്‍ ആയേക്കും.

നാടുകടത്തില്ലെന്ന് ഉറപ്പിച്ചു
സാക്കിര്‍ നായിക്കിനെ മലേഷ്യ നാടുകടത്തി എന്നും അടുത്ത ദിവസം നായിക്ക് ഇന്ത്യയിലേക്കുള്ള വിമാനം കയറും എന്നും ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. സാക്കിര്‍ നായിക്ക് ഇക്കാര്യം അപ്പോള്‍ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications