കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യ ചതിച്ചു;സാക്കിർ നായിക് അവിടെ തന്നെ; നാടുകടത്തില്ല, ഇന്ത്യക്ക് തരില്ല... പ്രശ്‌നക്കാരനല്ലെന്ന്

  • By Desk
Google Oneindia Malayalam News

ക്വാലാലംപുര്‍: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ മലേഷ്യ നാടുകടത്തും എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്ന വാര്‍ത്ത. സാക്കിര്‍ നായിക്കിനെ വിട്ടുകിട്ടണം എന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദ മത പ്രഭാഷകനെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നാണ് ഇപ്പോള്‍ മലേഷ്യ വ്യക്തമാക്കിയിരുന്നത്.

2016 ലെ ധാക് ഭീകരാക്രമണ കേസിലെ പ്രതികള്‍ക്ക് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് മൊഴി. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നത്. അതിന് ശേഷം തീവ്രവാദ ബന്ധം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇദ്ദേഹത്തിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി ചുമത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സാക്കിര്‍ നായിക് മലേഷ്യയില്‍ അഭയം പ്രാപിച്ചത്.

സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണം എന്ന് ഇന്ത്യ ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായിട്ടായിരുന്നു ആദ്യം മലേഷ്യയുടെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്.

പ്രശ്‌നക്കാരനല്ലെന്ന്

പ്രശ്‌നക്കാരനല്ലെന്ന്

സാക്കിര്‍ നായിക് മലേഷ്യയെ സംബന്ധിച്ച് ഒരു പ്രശ്‌നക്കാരന്‍ അല്ലെന്നാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കിയിരിക്കുന്നത്. മലേഷ്യയില്‍ ഇതുവരെ ഒരു പ്രശ്‌നവും സാക്കിര്‍ നായിക് സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരം താമസം

സ്ഥിരം താമസം

സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ സ്ഥിരം താമസത്തിന് (പെര്‍മനന്റ് റെസിഡന്‍സ്) പെര്‍മിറ്റ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ സ്ഥിരതാമസക്കാരനായി അംഗീകരിച്ചിട്ടുള്ള സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്നാണ് മഹാതിര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

റെഡ് കോര്‍ണര്‍ നോട്ടീസ്

റെഡ് കോര്‍ണര്‍ നോട്ടീസ്

സാക്കിര്‍ നായിക്കിനെ വിട്ടുനല്‍കാന്‍ ബുദ്ധിമുട്ടില്ലെന്നായിരുന്നു ആദ്യം മലേഷ്യയുടെ നിലപാട്. ഇന്റര്ഡപോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാമെങ്കില്‍ ഇന്ത്യയ്ക്ക് വിട്ടുനല്‍കാം എന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോള്‍ തയ്യാറായില്ല.

കുറ്റവാളികളെ കൈമാറാന്‍

കുറ്റവാളികളെ കൈമാറാന്‍

ഇന്ത്യയും മലേഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പ്രകാരം ആയിരുന്നു ഇന്ത്യ നായിക്കിനെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരാകരിക്കപ്പെട്ടതോടെ ഇന്ത്യയുും മലേഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം തന്നെ പ്രതിസന്ധിയില്‍ ആയേക്കും.

നാടുകടത്തില്ലെന്ന് ഉറപ്പിച്ചു

നാടുകടത്തില്ലെന്ന് ഉറപ്പിച്ചു

സാക്കിര്‍ നായിക്കിനെ മലേഷ്യ നാടുകടത്തി എന്നും അടുത്ത ദിവസം നായിക്ക് ഇന്ത്യയിലേക്കുള്ള വിമാനം കയറും എന്നും ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത. സാക്കിര്‍ നായിക്ക് ഇക്കാര്യം അപ്പോള്‍ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു.

English summary
Zakir Naik will not be deported: Malaysia PM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X