കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിനെതിരെ കൂടുതല്‍ അന്വേഷണം; ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പിന്നിലെ രഹസ്യം!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം. ബംഗ്ലാദേശിലെ ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ സാക്കിറിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു എന്ന് കണ്ടെത്തയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. സാക്കിര്‍ സ്ഥാപിച്ചിട്ടുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഫണ്ടിംഗും നിരീക്ഷണത്തിലാണുള്ളത്.

സാക്കിറിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎയെ നിയോഗിച്ചതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും 50 കാരനായ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വിദേശ ഫണ്ട് ഫൗണ്ടേഷന് ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. നിലവില്‍ നായിക്കിനെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷണത്തിന് വിധേയമാക്കും. മുസ്ലിം യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങളും ഇതോടെ അന്വേഷിക്കും.

dr-zakirnaik

ഇതിന് പുറമേ ദുബായില്‍ നിരോധനമുള്ള സാക്കിര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വിവാദ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ധാക്ക ആക്രമണകാരികള്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്നും പിന്തുടരുന്നുണ്ടെന്നുമുള്ള കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്. മക്ക തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് പോയ സാക്കിര്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 50 ബംഗ്ലാദേശികള്‍ക്കും തന്നെ അറിയാമെന്നും അതിനാല്‍ സംഭവം തന്നെ ഞെട്ടിച്ചില്ലെന്നും സാക്കിര്‍ പ്രതികരിച്ചിരുന്നു.

English summary
Controversial preacher Zakir Naik'speeches and funding of Islamic Reseach Foundation is under scanner.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X