കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കൊതുകു പരത്തുന്ന നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ബാധ ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒട്ടേറെ പേരുടെ മരണത്തിനും ബുദ്ധിമാന്ദ്യത്തിനും ഇടയാക്കിയ വൈറസ് ഇന്ത്യയിലെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഗര്‍ഭിണികളെ ബാധിക്കുന്ന രോഗം കുട്ടികളിലേക്ക് പകരുകയും ശിശുക്കളുടെ ശിരസ് ചുരുങ്ങിപോകുന്നതാണ് പ്രധാന രോഗലക്ഷണം. രോഗ ബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗര്‍ മേഖലയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. രോഗികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

mosquito

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും, രണ്ടാമത്തേത് നവംബറിലും, തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയിലുമാണ് വൈറസ്ബാധ സംശയിക്കുന്നവരെ കണ്ടെത്തിയത്. തുടര്‍ന്ന് ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് മൂന്നുപേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചത്.

ബാധിക്കപ്പെട്ടവരില്‍ ഒരാള്‍ 64 കാരനും മറ്റുള്ളവരില്‍ ഒരാള്‍ അടുത്തിടെ അമ്മയായ 34 വയസുള്ള സ്ത്രീയും അടുത്തയാള്‍ 22 വയസുള്ള ഗര്‍ഭിണിയുമാണെന്ന കാര്യം മാത്രമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. മൂന്നുപേരും നിരീക്ഷണത്തിലാണ്. ഇവരില്‍ നിന്നും രോഗം പകരാതിരിക്കാന്‍ മാസങ്ങള്‍ മുന്‍പേ ആരോഗ്യവകുപ്പ് നടപടികളെടുത്തിരുന്നു.

English summary
WHO confirms first three cases of Zika in India from Ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X