കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ്; ആശങ്ക വേണ്ട, പ്രതിരോധ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി!

സിക വൈറസിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

  • By Akhila
Google Oneindia Malayalam News

ദില്ലി: സിക വൈറസിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി പറഞ്ഞു. രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ചയാണ് അഹമ്മദാബാജദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അഹമ്മദാഹബാദിലെ ബാപുനഗര്‍ മേഖലയില്‍ നിന്നുള്ളവരാണ് രോഗബാധിതര്‍.

zika-virus

കൊതുക് പരത്തുന്ന നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ബാധ ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

English summary
Zika virus: No need to panic, situation under control, says Gujarat CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X