കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചു: കോഴിക്കോട് രോഗ ഭീഷണിയില്‍, ഞെട്ടലോടെ ജനം

  • By Siniya
Google Oneindia Malayalam News

ജനീവ: ലോകാരോഗ്യ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയ സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. തെക്കേ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആളിലാണ് വൈറസ് കണ്ടെത്തിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ പ്രവശ്യയായ ഗാന്‍സ്യാന്‍ സ്വദേശിയ 34 കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഫെബ്രുവരി ആറുമുതല്‍ ഇയാള്‍ ആശുപത്രി നിരീക്ഷണത്തിലാണ്.

സിക വൈറസ് ചൈനയില്‍ സ്ഥിരീകരിച്ചതോടെ ഇന്ത്യയും രോഗ ഭീഷണിയിലാണ്. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. ഇന്ത്യയില്‍ വളരെയധികം കണ്ടു വരുന്ന ഡെങ്കി വൈറസും ഈഡിസി കൊതുകു വഴിയാണ് സിക വൈറസും പകരുന്നത്. അതിനാല്‍ തന്നെ ഇന്ത്യയും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇന്ത്യയിലെ വൃത്തിഹീനമായ പരിസരവും പകര്‍ച്ച വ്യാധിക്ക് ആക്കം കൂട്ടുന്നുണ്ട്.

-zika-virus

ഇതേ സമയം കേരളത്തിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്ന നാഗ്ജി ഫുട്‌ബോള്‍ കോഴിക്കോട് നടക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനായി പ്രത്യേക നിരീക്ഷണ സംഘം ഉണ്ടെങ്കിലും വലിയ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പനിയുമായി ചികിത്സ തേടുന്നവരുടെ രണ്ടാഴ്ചത്തെ യാത്രാ വിവരങ്ങള്‍ പരിശോധിക്കും. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഇത്തരം കൊതുകിന്റെ സാന്നിധ്യം ഭീഷണിയാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

സിക വൈറസ് വന്നത് കൊതുകുകളില്‍ നിന്നുമല്ല, ഇവിടെയുണ്ട് തെളിവുകള്‍സിക വൈറസ് വന്നത് കൊതുകുകളില്‍ നിന്നുമല്ല, ഇവിടെയുണ്ട് തെളിവുകള്‍

പ്രായമായവരില്‍ നാഡീവ്യവസ്ഥകളെ ബാധിക്കുന്ന ഗില്യന്‍ബാരി എന്ന അസുഖത്തിനും സിക വൈറസ് കാരണമാകുന്നുവെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗില്യന്‍ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു. നവജാത ശിശുക്കളുടെ തലച്ചോറിനെ ബാധിക്കുന്ന സിക വൈറസിന് ഇതുവരെ വാക്‌സിനോ പ്രതിവിധികളോ കണ്ടെത്തിയിട്ടില്ലയെന്നത് രോഗികളെയും മറ്റുള്ളവരെയും പേടിപ്പെടുത്തുന്നുണ്ട്.

English summary
zika virus reported in china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X