പ്രീതി സിന്റ പീഡനമെന്ന് പറഞ്ഞിട്ടില്ല; ജെയിന്
മുംബൈ: നെസ വാഡിയ ലൈംഗികമായി പീഡിപ്പിച്ചു എന്ന് നടി പ്രീതി സിന്റ പറഞ്ഞിട്ടില്ല. ലൈംഗികം പോകട്ടെ, പീഡിപ്പിച്ചു എന്ന വാക്ക് പോലും പ്രീതി സിന്റ പരിതായില്‍ ഉപയോഗിച്ചിട്ടില്ലെന്ന് താരത്തിന്റെ അഭിഭാഷകന് ഹിതേഷ് ജെയിന് പറഞ്ഞു. മുന്‍ കാമുകനായ നെസ് വാഡിയയ്ക്കെതിരെ പ്രീതി സിന്റ ലൈംഗിക പീഡനത്തിന് കേസ് കൊടുത്തു എന്നായിരുന്നു നേരത്തെ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
പീഡനം എന്ന വാക്ക് പോലും ഞങ്ങള്‍ ഉപയോഗിച്ചിട്ടില്ല - പ്രീതി സിന്റയ്ക്ക് വേണ്ടി പരാതി തയ്യാറാക്കിയ അഭിഭാഷകനായ ഹിതേഷ് ജെയിന് എന്‍ ഡി ടി വിയോട് പറഞ്ഞു. മോഴിയെടുക്കാന്‍ വേണ്ടി ഒരാഴ്ചയ്ക്കകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് പോലീസ് പ്രീതി സിന്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് കിംഗ്സ് ഇലവന്റെ കളിക്കാരില്‍ നിന്നും മൊഴിയെടുക്കും എന്നാണ് അറിയുന്നത്.

പ്രീതി സിന്റ വെറും ഒരു നടി മാത്രമാണ് എന്നും താന്‍ വിചാരിച്ചാല്‍ പ്രീതി സിന്റയെ ഇല്ലാതാക്കിക്കളയാന്‍ പറ്റുമെന്നും വാഡിയ പറഞ്ഞു എന്നാണ് പ്രീതി സിന്റ പറയുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് മെയ് 30 നായിരുന്നു ഇത്. ഈ സംഭവം തന്നെ വല്ലാതെ ഭയപ്പെടുത്തി എന്നും താരം പറയുന്നു. പഞ്ചാബ് കിംഗ്സ് ഇലവന്റെ മുതലാളിമാരായ പ്രീതി സിന്റയും നെസ് വാഡിയയും അഞ്ച് വര്‍ഷത്തോളും ഒരുമിച്ച് കഴിഞ്ഞിരുന്നു.
എന്നാല്‍ പ്രീതി സിന്റെയുടെ ആരോപണങ്ങള്‍ നെസ് വാഡിയ നിഷേധിച്ചു. പ്രീതി സിന്റെ നടത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കേട്ട് ഷോക്കടിച്ചിരിക്കുകയാണ് താനെന്നും വാഡിയ പ്രതികരിച്ചു. മുംബൈ പോലീസാണ് പ്രീതി സിന്റെയുടെ പരാതി അന്വേഷണിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് ഐ പി എല്‍ ഓഫീഷ്യലുകള്‍ക്കും അന്വേഷണ സംഘം ഇ മെയില്‍ അയച്ചിട്ടുണ്ട്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications