ഊബര്‍ ഈറ്റ്സ് ഇനി ഇല്ല, സൊമാറ്റോ വാങ്ങി; ഇടപാട് 350 ദശലക്ഷം ഡോളറിന്റേത്
ദില്ലി: ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ ഊബര്‍ ഈറ്റ്സിനെ വാങ്ങി. 350 മില്യണ്‍ ഡോളറിനാണ് ഊബര്‍ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുത്തത്. സൊമാറ്റോ 10 ശതമാനം ഓഹരി ഊബറിന് നല്‍കും. 2017ലാണ് ഊബര്‍ ടെക്നോളജീസ് ഭക്ഷ്യവിതരണ ബിസിനസ്സായ ഊബര്‍ ഈറ്റ്സ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. എന്നാല്‍ കച്ചവടം ആരംഭിച്ചതിന് ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് വിപണി പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. സൊമാറ്റോയും പ്രാദേശിക എതിരാളികളായ സ്വിഗ്ഗിയും പോലുള്ള കമ്പനികള്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയതാണ് ഇതിന് കാരണം.

രാജ്യത്തെ അഞ്ഞൂറിലധികം നഗരങ്ങളില്‍ ഇതിനോടകം ഭക്ഷ്യവിതരണം വിജയകരമായി നടത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദിപീന്ദര്‍ ഗോയല്‍ പറഞ്ഞു. ഇപ്പോഴത്തെ ഏറ്റെടുക്കല്‍ വഴി ഈ മേഖലയില്‍ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊബര്‍ ഈറ്റ്സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും റെസ്റ്റോറന്റുകള്‍, ഡെലിവറി പങ്കാളികള്‍, ഉപയോക്താക്കള്‍ എന്നിവര്‍ക്ക് നേരിട്ട് സൊമാറ്റോയിലേക്ക് ബന്ധപ്പെടാനാകുമെന്നനും കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഊബര്‍ ഈറ്റ്സ് ആപ്ലിക്കേഷനില്‍ ഇതിനോടകം ചേര്‍ത്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 2 വര്‍ഷമായി ഇന്ത്യയിലെ ഊബര്‍ ഈറ്റ്സ് സംഘം അവിശ്വസനീയമായ നേട്ടം കൈവരിച്ചതായി ഊബര്‍ സിഇഒ ഡാര ഖോസ്രോഷാഹി അവകാശപ്പെട്ടു. ഊബറിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രധാന വിപണിയായി തുടരും. ക്യാബ് റൈഡ് വിപണിയില്‍ കമ്പനി കൂടുതല്‍ നിക്ഷേപം നടത്തും. കാരണം ആ മേഖല ഇതിനോടകം വ്യക്തമായ കുത്തക നേടിക്കഴിഞ്ഞു. എന്നാല്‍ സൊമാറ്റോ അതിവേഗം വളരുന്ന കമ്പനിയാണ്. ഈ രീതിയില്‍ അവര്‍ തുടര്‍ന്നും വിജയിക്കണമെന്നാണ് ഊബറിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഊബര്‍ ആപ്ലിക്കേഷന്‍ വഴി സവാരികള്‍ ഇനിയും ലഭ്യമാകുമെന്നും ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍ ഊബര്‍ ഈറ്റ്സ് വഴി ഓര്‍ഡര്‍ ചെയ്യാമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications