കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഊബര്‍ ഈറ്റ്‌സ് ഇനി ഇല്ല, സൊമാറ്റോ വാങ്ങി; ഇടപാട് 350 ദശലക്ഷം ഡോളറിന്‍റേത്

Google Oneindia Malayalam News

ദില്ലി: ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ ഊബര്‍ ഈറ്റ്‌സിനെ വാങ്ങി. 350 മില്യണ്‍ ഡോളറിനാണ് ഊബര്‍ ഈറ്റ്‌സിനെ സൊമാറ്റോ ഏറ്റെടുത്തത്. സൊമാറ്റോ 10 ശതമാനം ഓഹരി ഊബറിന് നല്‍കും. 2017ലാണ് ഊബര്‍ ടെക്‌നോളജീസ് ഭക്ഷ്യവിതരണ ബിസിനസ്സായ ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. എന്നാല്‍ കച്ചവടം ആരംഭിച്ചതിന് ശേഷം ഒരിക്കല്‍ പോലും അവര്‍ക്ക് വിപണി പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. സൊമാറ്റോയും പ്രാദേശിക എതിരാളികളായ സ്വിഗ്ഗിയും പോലുള്ള കമ്പനികള്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയതാണ് ഇതിന് കാരണം.

uber-eats-

രാജ്യത്തെ അഞ്ഞൂറിലധികം നഗരങ്ങളില്‍ ഇതിനോടകം ഭക്ഷ്യവിതരണം വിജയകരമായി നടത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദിപീന്ദര്‍ ഗോയല്‍ പറഞ്ഞു. ഇപ്പോഴത്തെ ഏറ്റെടുക്കല്‍ വഴി ഈ മേഖലയില്‍ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഊബര്‍ ഈറ്റ്‌സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും റെസ്റ്റോറന്റുകള്‍, ഡെലിവറി പങ്കാളികള്‍, ഉപയോക്താക്കള്‍ എന്നിവര്‍ക്ക് നേരിട്ട് സൊമാറ്റോയിലേക്ക് ബന്ധപ്പെടാനാകുമെന്നനും കമ്പനി അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഊബര്‍ ഈറ്റ്‌സ് ആപ്ലിക്കേഷനില്‍ ഇതിനോടകം ചേര്‍ത്തിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 2 വര്‍ഷമായി ഇന്ത്യയിലെ ഊബര്‍ ഈറ്റ്‌സ് സംഘം അവിശ്വസനീയമായ നേട്ടം കൈവരിച്ചതായി ഊബര്‍ സിഇഒ ഡാര ഖോസ്രോഷാഹി അവകാശപ്പെട്ടു. ഊബറിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രധാന വിപണിയായി തുടരും. ക്യാബ് റൈഡ് വിപണിയില്‍ കമ്പനി കൂടുതല്‍ നിക്ഷേപം നടത്തും. കാരണം ആ മേഖല ഇതിനോടകം വ്യക്തമായ കുത്തക നേടിക്കഴിഞ്ഞു. എന്നാല്‍ സൊമാറ്റോ അതിവേഗം വളരുന്ന കമ്പനിയാണ്. ഈ രീതിയില്‍ അവര്‍ തുടര്‍ന്നും വിജയിക്കണമെന്നാണ് ഊബറിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഊബര്‍ ആപ്ലിക്കേഷന്‍ വഴി സവാരികള്‍ ഇനിയും ലഭ്യമാകുമെന്നും ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍ ഊബര്‍ ഈറ്റ്‌സ് വഴി ഓര്‍ഡര്‍ ചെയ്യാമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

English summary
Zomato Buys Uber's Food Delivery Business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X