കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെലിവറി ബോയ് വളര്‍ത്തുനായയുമായി കടന്നു കള‍ഞ്ഞു: പട്ടിയെ തിരഞ്ഞ് സൊമാറ്റോയും!!

Google Oneindia Malayalam News

പൂനൈ: ഓര്‍ഡര്‍ ചെയ്താല്‍ എന്തും വീട്ടിലെത്തുന്ന കാലമാണിത്. എന്നാല്‍ ഭക്ഷണവുമായി വന്ന ഡെലിവറി ബോയ് വളര്‍ത്തുനായയുമായി കടന്നുകളഞ്ഞാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വീട്ടില്‍ വളര്‍ത്തുന്ന ബീഗിള്‍ ഇനത്തില്‍പ്പെട്ട ഡൊട്ടു എന്ന പട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് വന്ദന സിംഗാണ് പട്ടിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കാര്‍വെ റോട്ടിലെ വീട്ടില്‍ നിന്ന് പട്ടിയെ കാണാതായതെന്നും വന്ദനാ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഹോം കം ഫാക്ടറി കോംപ്ലംക്സിനുള്ളിലാണ് പട്ടിയുണ്ടായിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും പട്ടിയെ കാണാതായതോടെ പരിസങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ട്വിറ്ററില്‍ കുറിക്കുന്നു. തുടര്‍ന്ന് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സമീപത്തെ ഒരു റസ്റ്റോറന്റിലെ ഫുഡ് ഡെലിവറി ചെയ്യുവരോട് അന്വേഷിച്ചപ്പോഴാണ് തങ്ങളുടെ കൂട്ടത്തിലൊരാള്‍ പട്ടിക്കുട്ടിയെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. പട്ടിയുടെ ഫോട്ടോ കാണിച്ചതോടെ കാണാതായ പട്ടിക്കുട്ടി തന്നെയാണ് ഉറപ്പാകുകയും ചെയ്തുു. സൊമാറ്റേയുടെ ‍ഡ‍െലിവറി ബോയിയായ തുഷാര്‍ എന്നയാളാണ് പട്ടിയുമായി കടന്നു കളഞ്ഞതെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു.

dogmissing-

ഫോണ്‍ നമ്പര്‍ ശേഖരിച്ച് ഇയാളെ വിളിച്ചപ്പോള്‍ പട്ടിയെ മോഷ്ടിച്ചെന്ന് കുറ്റസമ്മതം നടത്തി. എന്നാല്‍ പട്ടിയെ തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഒഴിവ്കഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പണം വാഗ്ദാനം ചെയ്തെങ്കിലും പട്ടിയെ തിരികെ കൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ പട്ടിയെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ട് യുവതി സൊമാറ്റോയെ സമീപിക്കുകയായിരുന്നു.

ഒക്ടോബര്‍ ഏഴിന് തന്റെ വളര്‍ത്തുനായയെ സൊമാറ്റോ ഡെലിവറി ബോയ് തുഷാര്‍ തട്ടിക്കൊണ്ടുപോയെന്ന് കമ്പനിയെ ട്വീറ്റില്‍ ധരിപ്പിച്ചു. സൊമാറ്റോ ഇതോടെ യുവതിയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ട്വീറ്റില്‍ ആവശ്യപ്പെടുകയും ചെയ്തുു. എത്രയും പെട്ടെന്ന് സൊമാറ്റോയുടെ ഒരു സംഘം അവരെ സമീപിക്കുമെന്നും അറിയിച്ചു. എന്നാല്‍ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നാണ് വന്ദനയും ഭര്‍ത്താവും ആരോപിക്കുന്നത്.

English summary
Zomato delivery man walks off with Pune woman's pet dog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X