ബീഫും പോർക്കും വിതരണം ചെയ്യാൻ കഴിയില്ല; സൊമാറ്റോ വിതരണക്കാർ സമരത്തിലേക്ക്,സമരം പെരുന്നാൾ ദിനത്തിൽ
കൊൽക്കത്ത: ഭക്ഷണ വിതരണം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് സൊമാറ്റോ വിതരണക്കാർ സമരത്തിലേക്ക്. പെരുന്നാൾ ദിനമായ തിങ്കളാഴ്ച സമരം നടത്തുമെന്നാണ് വിതരണക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സൊമാറ്റോ കമ്പനി വിതരണക്കാരുടെ മതവികാരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിതരണക്കാരായ തൊഴിലാളികൾ പറയുന്നത്.
ബീഫും പോര്‍ക്കും വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ് വിതരണക്കാർ പറയുന്നത്. ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളിലുള്ളവര്‍ സമരത്തിനുണ്ട്. ഞങ്ങളുടെ മതവികാരം വ്രണപ്പെടുകയാണ്. ഞങ്ങള്‍ക്ക് മെഡിക്കല്‍ സംരക്ഷണങ്ങളും ലഭിക്കുന്നില്ല. ഇരു മതത്തില്‍ ഉള്ളവരും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും വിതരണക്കാർ പറയുന്നു.

" ഞാൻ ഒരു ഹിന്ദുവാണ്. മുസ്ലീം വിതരണക്കാരും കൂടെയുണ്ട്. ജോലി ചെയ്യുന്നതിൽ നമുക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. സൊമാറ്റോ ഇപ്പോൾ പുതിയ റസ്റ്റോറന്റുകളുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ചില ഭക്ഷണങ്ങൾ ഞങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്നില്ല. അത് കാൻസൽചെയ്യുന്നതിൽ നിന്ന് മാനേജ്മെന്റ് പിന്തിരിപ്പിക്കുന്നു. ഹിന്ദുക്കളുടെ പ്രശ്നത്തിൽ മുസ്ലീം സൊമാറ്റോ വിതരണക്കാർക്കും ദുഃഖമുണ്ട്. ഞങ്ങളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭക്ഷണം വിതരണം ചെയ്യാനുള്ള മാനേജമെന്റ് തീരുമാനം റദ്ദാക്കണം. തിങ്ഖളാഴ്ച മുതൽ ഞങ്ങൾ സമരത്തിലണെന്ന് സൊമാറ്റോ ഫുഡ് ഡെലിവറി സ്റ്റാഫ് ബാജ്രാജ്നാഥ് ബ്രഹ്മ പറയുന്നു.












Click it and Unblock the Notifications