കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാറ്റോ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത യുവാവിന് എട്ടിന്‍റെ പണി കിട്ടും, നടപടിക്കൊരുങ്ങി പോലീസ്

Google Oneindia Malayalam News

Recommended Video

cmsvideo
നടപടിക്കൊരുങ്ങുമോ പോലീസ്?

ദില്ലി: മുസ്ലീം ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സൊമാറ്റോ ഓര്‍ഡര്‍ റദ്ദാക്കിയ യുവാവിനെതിരെ കേസെടുത്തേക്കും. ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ല എന്ന യുവാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

zomatopolice

സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ട്വിറ്റര്‍ പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ വിശദീകരണം തേടി യുവാവിന് നോട്ടീസ് അയക്കും. ആരോപണം തെളിഞ്ഞാല്‍ മതവികാരം വ്രണപ്പെടുത്തിയിന് തുല്യമാണെന്നും അമിതിനെതിരെ കേസെടുക്കുമെന്നും ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് അമിത് സിംഗ് പറഞ്ഞു. അതേസമയം സംഭവം വിവാദമായ പിന്നാലെയും തന്‍റെ നടപടിയെ ന്യായീകരിച്ച് അമിത് ശുക്ല രംഗത്തെത്തി.

<strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?</strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?

ഇത് തന്‍റെ മതവികാരവുമായി ബന്ധപ്പെട്ട കാര്യമാണ്. അത് അവര്‍ ബഹുമാനിക്കണം. ഇത് ശ്രാവണമാസമാണ്. താന്‍ വ്രതം അനുഷ്ഠിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരു വെജിറ്റേറിയന്‍ റസ്റ്റോറന്‍റില്‍ നിന്നും താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. അഹിന്ദുവായ ഡെലിവറി ബോയിയെ മാറ്റണമെന്നാണ് സൊമാറ്റോയോട് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ തന്‍റെ ആവശ്യം പരിഗണിച്ചില്ല. എന്തെങ്കിലും കുറ്റം ഞാന്‍ ചെയ്തതായി കരുതുന്നില്ലെന്നും അമിത് ശുക്ല പറഞ്ഞു.

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ താന്‍ ഓഡര്‍ കാനസല്‍ ചെയ്തുവെന്നായിരുന്നു അമിത് ഇന്നലെ ട്വീറ്റ് ചെയ്തത്.സംഭവം ചര്‍ച്ചയായതോടെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തിയിരുന്നു. ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം എന്നായിരുന്നു സൊമാറ്റോയുടെ ട്വീറ്റ്. ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

<strong>'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന്‍ സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി</strong>'പ്രിയപ്പെട്ട ജയശങ്കരന്‍ വക്കീലേ,അനിയന്‍ സുപ്രീം കോടതി ജഡ്ജിയെങ്കിലും ആവണം',ട്രോളുമായി പികെ ശ്രീമതി

ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ചലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച

English summary
Zomato issue; man who cancel the order to get notice from police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X