കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൊമാറ്റോയും സ്വിഗ്ഗിയും ജിഎസ്ടിക്ക് കീഴിൽ: ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് കൂടുതൽ പണം നൽകണോ? അറിയേണ്ടത്

Google Oneindia Malayalam News

ദില്ലി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ് ടി ഈടാക്കാമെന്ന നിർദേശവുമായി ജിഎസ്ടി കൗൺസിൽ. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ ഇനി മുതൽ ജിഎസ് ടി നികുതി അടക്കേണ്ടതുണ്ട്. 2022 ജനുവരി 1 മുതലായിരിക്കും പുതിയ നികുതി പ്രാബല്യത്തിൽ വരിക. ഇ-കൊമേഴ്സ് കമ്പനികൾക്ക് തങ്ങളുടെ സോഫ്ട് വെയറിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്. അതേ സമയം രാജ്യത്തെ പല ഹോട്ടലുകളും ജിഎസ്ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫിറ്റ്മെന്റ് പാനൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരുന്നത്.

കലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും ഉണ്ടാകില്ല, വിവാദ സർക്കുലർ പിൻവലിച്ചുകലാകാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം തടയാനുള്ള ഒരു നീക്കവും ഉണ്ടാകില്ല, വിവാദ സർക്കുലർ പിൻവലിച്ചു

പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികൾ ജിഎസ്ടി ശേഖരിക്കുകയും സർക്കാരിലേക്ക് നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ, ഭക്ഷ്യ കമ്പനികൾ നൽകുന്ന ഓൺലൈൻ ബില്ലുകൾക്ക് ഇതിനകം ഒരു നികുതി അടയ്ക്കേണ്ടതായുണ്ട്. ഈ നികുതി തുക റെസ്റ്റോറന്റ് പങ്കാളികൾക്ക് തിരികെ നൽകുകയും തുടർന്ന് ഈ തുക സർക്കാരിന് നൽകുമെന്നാണ് കരുതുന്നത്. "ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരായ സ്വിഗ്ഗിയും സൊമാറ്റോയും അവയിലൂടെ വിതരണം ചെയ്യുന്ന റെസ്റ്റോറന്റ് സേവനത്തിന് ജിഎസ്ടി അടയ്ക്കുകയും ഡെലിവറി സമയത്ത് നികുതി ഈടാക്കുകയും ചെയ്യുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

 zomato2-15

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പുതിയ നികുതി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ചൂണ്ടിക്കാണിക്കുന്നത്. മറിച്ച് ജിഎസ്ടി കളക്ഷൻ പോയിന്റ് ട്രാൻസ്ഫർ ചെയ്യുകയാണെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കിയിട്ടുണട്ട്. നിങ്ങൾ ഓൺലൈൻ ആപ്പുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നിലവിൽ റെസ്റ്റോറന്റാണ് നികുതി അടയ്ക്കുന്നത്. എന്നാൽ ചില റെസ്റ്റോറന്റുകൾ അടയ്ക്കുന്നില്ലെന്ന് സർക്കാർ കണ്ടെത്തിയിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ നൽകിയാൽ അധികാരികൾക്ക് പണം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്ടി 12 ല്‍ നിന്ന് 5 ശതമാനമായും കുറച്ചിട്ടുണ്ട്. കൊവിഡ് മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി. അതേ സമയം പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ പരിധിയിൽ കൊണ്ടുവരാനുള്ള വിഷയം ചർച്ച ചെയ്യുന്നത് ജിഎസ്ടി കൗണ്‍സില്‍ നീട്ടിവെച്ചിട്ടുണ്ട്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില രാജ്യത്ത് പുതിയ റെക്കോര്‍ഡുകൾ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനത്തിനെതിരെ സംസ്ഥാനങ്ങള്‍ കൗണ്‍സിലില്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. ഇതോടെയാണ് വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമായിട്ടില്ലെന്ന് വിലയിരുത്തിയ ജിഎസ്ടി കൗണ്‍സില്‍ വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റിവെക്കുന്നത്. ഇന്ധനവിലയെ ജിഎസ്ടിയുടെ പരിധിയിൽ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടർന്നാണ് വിഷയം ജിഎസ്ടി കൌൺസിലിൽ പരിഗണനയില്‍ വന്നത്. കേരളവും ഉത്തർപ്രദേശും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളാണ് ഇതിനെ എതിർത്തത്.

കേരളം എതിര്‍പ്പ് ഉയർത്തിയ വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും ഇന്ന് പരിഗണനക്കെടുത്തു. ഒരു ലിറ്ററില്‍ താഴെയുള്ള വെളിച്ചെണ്ണ ഹെയർ ഓയില്‍ ആയി ഉപയോഗിക്കപ്പെടുന്നതിനാല്‍ വരുമാന നഷ്ടം ഉണ്ടാകുന്നുവെന്നായിരുന്നു വിഷയം പഠിച്ച സമിതിയുടെ കൗണ്‍സിലിന്‍റെ കണ്ടെത്തല്‍.

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണം: കെഎസ് യു വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റണം: കെഎസ് യു

English summary
Zomato, Swiggy Food Delivery to Come Under GST. What are the conditions?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X