കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ

Google Oneindia Malayalam News

ദില്ലി: ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ ഭക്ഷണം നിരസിച്ച യുവാവിന് അഡാറ് മറുപടിയുമായി സൊമാറ്റോ. അമിത് ശുക്ല എന്ന യുവാവാണ് ഡെലിവറി ബോയ്ക്കെതിരെ രംഗത്തെത്തിയത്. അഹിന്ദുവായതിനാല്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് സൊമാറ്റോയെ ഇയാള്‍ അറിയിക്കുകയായിരുന്നു. ഭക്ഷണം കാന്‍സല്‍ ചെയ്ത അമിത് ശുക്ല ട്വിറ്ററിലൂടെ സൊമാറ്റോയ്ക്കെതിരെ രംഗത്തെത്തി.

<strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം</strong>50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം

എന്നാല്‍ അമിതിന് സൊമാറ്റോ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. സൊമാറ്റോയുടെ മറുപടിയെ വാഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെ

മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ലയാണ് സൊമാറ്റോയ്ക്ക് എതിരെ രംഗത്തെത്തിയത്. നമോ സര്‍ക്കാര്‍ എന്നാണ് ഇയാളുടെ ട്വിറ്റര്‍ ബയോ. തന്‍റെ ട്വിറ്ററിലൂടെയായിരുന്നു സൊമാറ്റോയ്ക്കെതിരെയുള്ള അമിതിന്‍റെ വര്‍ഗീയ പരാമര്‍ശം.

 ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു

ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവാണ്. ഇതോടെ ഓര്‍ഡര്‍ താന്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാന്‍ സാധിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് നല്‍കില്ലെന്നും. എനിക്ക് ആവശ്യമില്ലാത്ത ഡെലിവറി സ്വീകരിക്കണമെന്ന് പറയാന്‍ നിങ്ങള്‍ക്കാവില്ല. ഞാന്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീ ഫണ്ടും വേണ്ട, അമിത് ശുക്ല ട്വിറ്ററില്‍ കുറിച്ചു.

 ക്ലാസ് മറുപടി

ക്ലാസ് മറുപടി

എന്നാല്‍ ഉടന്‍ തന്നെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം എന്നായിരുന്നു സൊമാറ്റോയുടെ ട്വീറ്റ്. ടൊമാറ്റോ ഫൗണ്ടര്‍ ദീപീന്ദര്‍ ഗോയലും സംഭവത്തിനെതിരെ ട്വീറ്റ് ചെയ്തു. ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടേയും പങ്കാളികളുടേയും വൈവിധ്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയുള്ള ബിസിനസില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല, ദീപേന്ദ്ര ഗോയല്‍ കുറിച്ചു.

 ബ്ലോക്ക് ചെയ്യണം

ബ്ലോക്ക് ചെയ്യണം

ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. സൊമാറ്റോയുടെ ധീരമായ നിലപാടിന് നന്ദി അറിയിച്ച ചില ട്വിറ്ററേറിയന്‍സ് തങ്ങളുടെ അടുത്ത അഞ്ച് ഓര്‍ഡറുകളും സൊമാറ്റോയില്‍ നിന്നാകുമെന്ന് കുറിച്ചു. ഇത്തരക്കാര്‍ക്ക് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോഴും ഉണ്ടോ

നന്ദി സൊമാറ്റോ ഇത്തരം വിഡ്ഢികള്‍ക്ക് വഴങ്ങുന്നത് അവരെ കൂടുതല്‍ ശക്തരാക്കുന്നതിനെ കാരണമാകുവെന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. 2019 ആയിട്ടും ഇത്തരക്കാരൊക്കെ ഉണ്ടല്ലേോ എന്നും ചിലര്‍ കുറിച്ചു. യാഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്താണെന്ന് ഇയാളെപ്പോലുള്ളവര്‍ അറിയണം എന്നായിരുന്നു മറ്റൊരു പ്രതികരണം.

<strong>കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും</strong>കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും

<strong>'ബട്ട് ദ നാഷൻ വാണ്ട്സ് ടു നോ'.. അർണബ് ഗോസ്വാമിയെ ഭിത്തിയിലൊട്ടിച്ച് അപർണ സെൻ!</strong>'ബട്ട് ദ നാഷൻ വാണ്ട്സ് ടു നോ'.. അർണബ് ഗോസ്വാമിയെ ഭിത്തിയിലൊട്ടിച്ച് അപർണ സെൻ!

English summary
Zomatoes classy reply to the person who demanded food from a hindu delivery boy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X