നടുറോഡിൽ പ്രതിമ പോലെ യുവാവ്! 'സോംബി' ലഹരി ബംഗളൂരുവിലും? നടുക്കുന്ന വീഡിയോ
കാണുന്നവർ ഒന്ന് പകച്ചുപോകും! ഇന്ത്യയുടെ ഐടി നഗരമായ ബംഗളൂരുവിലെ നിന്നുള്ള ഒരു വീഡിയോ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെയാണ് പടരുന്നത്. റോഡരികിൽ ഒരു യുവാവ് യാതൊരു ചലനവുമില്ലാതെ, കണ്ണ് തുറന്ന് പ്രതിമയെപ്പോലെ നിൽക്കുന്ന വീഡിയോ കണ്ട ആർക്കും ഒരു നിമിഷം ശ്വാസം നിലച്ചുപോകും. അമേരിക്കയിലും പല യൂറോപ്യൻ രാജ്യങ്ങളിലുമുള്ള മാരകമായ 'സോംബി ഡ്രഗ്' (Zombie Drug) ബംഗളൂരുവിലും പിടിമുറുക്കിയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്
എന്താണ് ആ വീഡിയോയിൽ?
നഗരത്തിലെ ബഗലൂരു മേഖലയിലെ നിറ്റെ കോളേജിന് സമീപമാണ് സംഭവം. തിരക്കേറിയ റോഡരികിൽ ഒരു യുവാവ് മണിക്കൂറുകളോളം ഒരേ നിൽപ്പ് നിൽക്കുകയാണ്. ചുറ്റും വാഹനങ്ങൾ ചീറിപ്പായുന്നു, ആളുകൾ ബഹളം വെക്കുന്നു, എന്നാൽ ഇതൊന്നും താൻ അറിയുന്നേയില്ല എന്ന മട്ടിലാണ് ആ യുവാവ്. ശ്വാസം വിടുന്നുണ്ടോ എന്ന് പോലും സംശയിച്ചുപോകുന്ന തരത്തിൽ പൂർണ്ണമായും മരവിച്ച അവസ്ഥ. അമേരിക്കയിലെ തെരുവുകളിൽ സോംബികളെപ്പോലെ മനുഷ്യർ അലഞ്ഞുതിരിയുന്ന കാഴ്ചകൾക്ക് സമാനമാണ് ഇതെന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. സൈലാസിൻ (Xylazine) എന്ന മാരക മയക്കുമരുന്ന് ഉപയോഗിച്ചാൽ മനുഷ്യശരീരം ഇത്തരത്തിൽ 'ഫ്രീസ്' ആയിപ്പോകാറുണ്ട്.
#Karnataka #Bengaluru: Reports claim the dangerous 'Zombie Drug' (Xylazine-laced substance) has surfaced in the Baglur area near Nitte College. The drug is known to cause users to enter a motionless, trance-like state.
— Siraj Noorani (@sirajnoorani) April 7, 2026
1/2 pic.twitter.com/rrNFuB6xap
ആശങ്കയിലായി നഗരവാസികൾ
വീഡിയോ വൈറലായതോടെ ബംഗളൂരു പോലീസ് കർശനമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യെലഹങ്ക പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. "ഇത് വെറുമൊരു മയക്കുമരുന്ന് കേസ് മാത്രമല്ല, യുവാക്കൾക്കിടയിലേക്ക് മാരകമായ രാസലഹരികൾ ഒഴുകിയെത്തുന്നതിന്റെ തെളിവാണ്" എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. 'ഉഡ്താ ബംഗളൂരു' എന്ന പേരിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുമ്പോൾ, നഗരത്തിലെ ഐടി പ്രൊഫഷണലുകളും വിദ്യാർത്ഥികളും ബംഗളുരു നിവാസികളും വലിയ ആശങ്കയിലാണ്.

മരണക്കെണിയൊരുക്കുന്ന 'സോംബി' ലഹരി
ശരീരത്തിലെ മാംസം അഴുകിപ്പോകുന്നതിനും നാഡീവ്യൂഹങ്ങളെ തളർത്തുന്നതിനും കാരണമാകുന്നതാണ് ഈ സോംബി ഡ്രഗ്. ഇതിന് മുൻപ് ചണ്ഡീഗഡിലും സമാനമായ രീതിയിൽ ഒരു ഡെലിവറി ബോയ് മണിക്കൂറുകളോളം അനങ്ങാതെ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ ഐടി നഗരത്തിന്റെ ഹൃദയഭാഗത്തും ഇത്തരമൊരു കാഴ്ച എത്തിയിരിക്കുന്നു. പോലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ യുവാവ് ലഹരി ഉപയോഗിച്ചിരുന്നോ അതോ മറ്റെന്തെങ്കിലും മാനസിക വിഭ്രാന്തിയാണോ എന്ന് വ്യക്തമാകൂ. എങ്കിലും, ബംഗളൂരു തെരുവുകളിൽ ലഹരി ഉപയോഗവും വില്പനയും വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനസിലാകുന്നത്.
-
ബെംഗളൂരു ഓറക്കിളിലെ ജോലിയിൽ നിന്നും പുറത്താക്കി; ഊബർ ഓടിച്ച് ടെക്കി യുവാവ്..43,000 വരുമാനവും 'സമാധാനവുമെന്ന്' -
ബെംഗളൂരുവിൽ യാത്ര സുഗമമാവും; ഡബിൾ ഡക്കർ ഫ്ലൈഓവർ ഒരാഴ്ചക്കുള്ളിൽ തുറക്കും! ഇനി ബ്ലോക്ക് ഇല്ല -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന്












Click it and Unblock the Notifications