ഇന്ത്യയെ അപമാനിച്ച ഫേസ്ബുക്ക് ഡയറക്ടര്‍ മാപ്പ് പറഞ്ഞു; സുക്കര്‍ബര്‍ഗിന്റെ 'ശാസന'
സാന്‍ഫ്രാന്‍സിസ്കോ: ഫ്രീബേസിക്സിന് ട്രായ് അനുമതി നിഷേധിച്ചപ്പോള്‍ സ്വാഭാവികമായും ഫേസ്ബുക്ക് അധികൃതര്‍ക്ക് നിരാശയുണ്ടായിട്ടുണ്ടാകും. മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ നിരാശ പ്രകടിപ്പിയ്ക്കുകയും ചെയ്തു.
എന്നാല്‍ ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് ആന്‍ഡ്രീസന്റെ ട്വീറ്റ് അല്പം അതിരുവിട്ടു. കൊളോണിയല്‍ വിരുദ്ധ നിലപാടുകളാണ് ഇന്ത്യയുടെ സാമ്പത്തിക ദുരന്തത്തിന് കാരണം. ഇനിയെങ്കിലും അത് അവസാനിപ്പിച്ചൂടെ എന്നായിരുന്നു ആന്ഡ്രീസസണ് ചോദിച്ചത്.
വെറും ട്വീറ്റ് ആയിരുന്നില്ല അത്. ഇന്ത്യന്‍ അഭിമാനത്തേയും സ്വാതന്ത്ര്യ സമരത്തേയും മുന്നേറ്റത്തേയും എല്ലാം അപമാനിയ്ക്കുന്ന ഒന്നായിരുന്നു അത്. അതുകണ്ട് ഇന്ത്യക്കാര്‍ വെറുതേയിരുന്നില്ല. ഒടുവില്‍ ആന്‍ഡ്രീസണ്‍ മാപ്പ് പറഞ്ഞ് ട്വീറ്റ് പിന്‍വലിച്ചു.

കോളനിവത്കരണം
പഴയ കൊളോണിയല്‍ കാലത്ത് നിന്ന് ഏറെ സമരങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷമാണ് ഇന്ത്യ സ്വാതന്ത്ര രാഷ്ട്രമായി മാറിയത്. ട്രായുടെ തീരുമാനത്തിന്റെ പേരില്‍ അതിനെയെല്ലാം ആണ് മാര്ക്ക്ആന്ഡ്രീസണ് പരിഹസിച്ചത്.

സാമ്പത്തിക ദുരന്തം
ഇന്ത്യയുടെ സാമ്പത്തിക ദുരന്തത്തിന്റെ കാരണം കൊളോണിയല്‍ വിരുദ്ധതയാണെന്നാണ് ആന്ഡേഴ്സണ് ട്വിറ്ററില്‍ എഴുതിയത്. ഇനിയെങ്കിലും അത് അവസാനിപ്പിച്ചുകൂടെ എന്നും ആന്‍ഡ്രീസണ്‍ ചോദിയ്ക്കുന്നു.

പ്രതിഷേധം ഇരമ്പി
ആന്‍ഡേഴ്സന്റെ ട്വീറ്റ് പുറത്ത് വന്നതോടെ പ്രതിഷേധം ഇരമ്പി. ലോകമാധ്യമങ്ങള്‍ പോലും ഇത് വാര്‍ത്തയാക്കി.
|
ഗതികെട്ട് മാപ്പ്
സംഗതി കൈവിട്ട് പോകും എന്ന ഘട്ടം വന്നപ്പോഴാണ് മാര്‍ക്ക് ആന്‍ഡ്രീസണ്‍ മാപ്പ് പറയുന്നത്. തന്റെ ട്വീറ്റ് ഇന്ത്യന്‍ ചരിത്രത്തേയോ രാഷ്ട്രീയത്തേയോ മോശമായി ചിത്രീകരിയ്ക്കുന്നതായി തോന്നിയെങ്കില്‍ മാപ്പ് ചോദിയ്ക്കുന്നു എന്നായിരുന്നു ആന്‍ഡ്രീസണ്‍ പിന്നീട് ട്വീറ്റ് ചെയ്തത്.
|
ഇന്ത്യയെ സുഖിപ്പിയ്ക്കല്‍
ഇന്ത്യയെ സുഖിപ്പിയ്ക്കാന്‍ വേണ്ടി തുടര്‍ന്നും ആന്‍ഡ്രീസന്റെ വക ട്വീറ്റുകള്‍ വന്നു.
|
വിവരമുള്ളവര്‍ പറയട്ടെ
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചും രാഷ്ട്രീയത്തെകുറിച്ചും ഉള്ള എല്ലാ തുടര്‍ ചര്‍ച്ചകളില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നു. കൂടുതല്‍ വിവരവും അനുഭവ ജ്ഞാനവും ഉള്ളവര്‍ അതേ കുറിച്ച് പറയട്ടെ എന്നായിരുന്നു അടുത്ത ട്വീറ്റ്.
|
സുക്കര്‍ബര്‍ഗിനും പിടിച്ചില്ല
മാര്‍ക്ക് ആന്‍ഡ്രീസന്റെ ട്വീറ്റ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും പിടിച്ചില്ല. കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ് ആന്‍ഡേഴ്സന്റെ ട്വീറ്റ് എന്നായിരുന്നു സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ എഴുതിയത്. ഇതല്ല ഫേസ്ബുക്കിന്റെ പ്രതികരണ രീതിയെന്നും സുക്കര്‍ബര്‍ഗ് എഴുതി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications