കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ അപമാനിച്ച ഫേസ്ബുക്ക് ഡയറക്ടര്‍ മാപ്പ് പറഞ്ഞു; സുക്കര്‍ബര്‍ഗിന്‍റെ 'ശാസന'

Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ഫ്രീബേസിക്‌സിന് ട്രായ് അനുമതി നിഷേധിച്ചപ്പോള്‍ സ്വാഭാവികമായും ഫേസ്ബുക്ക് അധികൃതര്‍ക്ക് നിരാശയുണ്ടായിട്ടുണ്ടാകും. മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ നിരാശ പ്രകടിപ്പിയ്ക്കുകയും ചെയ്തു.

എന്നാല്‍ ഫേസ്ബുക്ക് ഡയറക്ടര്‍ മാര്‍ക്ക് ആന്‍ഡ്രീസന്റെ ട്വീറ്റ് അല്‍പം അതിരുവിട്ടു. കൊളോണിയല്‍ വിരുദ്ധ നിലപാടുകളാണ് ഇന്ത്യയുടെ സാമ്പത്തിക ദുരന്തത്തിന് കാരണം. ഇനിയെങ്കിലും അത് അവസാനിപ്പിച്ചൂടെ എന്നായിരുന്നു ആന്‍ഡ്രീസസണ്‍ ചോദിച്ചത്.

വെറും ട്വീറ്റ് ആയിരുന്നില്ല അത്. ഇന്ത്യന്‍ അഭിമാനത്തേയും സ്വാതന്ത്ര്യ സമരത്തേയും മുന്നേറ്റത്തേയും എല്ലാം അപമാനിയ്ക്കുന്ന ഒന്നായിരുന്നു അത്. അതുകണ്ട് ഇന്ത്യക്കാര്‍ വെറുതേയിരുന്നില്ല. ഒടുവില്‍ ആന്‍ഡ്രീസണ്‍ മാപ്പ് പറഞ്ഞ് ട്വീറ്റ് പിന്‍വലിച്ചു.

കോളനിവത്കരണം

കോളനിവത്കരണം

പഴയ കൊളോണിയല്‍ കാലത്ത് നിന്ന് ഏറെ സമരങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ശേഷമാണ് ഇന്ത്യ സ്വാതന്ത്ര രാഷ്ട്രമായി മാറിയത്. ട്രായുടെ തീരുമാനത്തിന്റെ പേരില്‍ അതിനെയെല്ലാം ആണ് മാര്‍ക്ക്ആന്‍ഡ്രീസണ്‍ പരിഹസിച്ചത്.

സാമ്പത്തിക ദുരന്തം

സാമ്പത്തിക ദുരന്തം

ഇന്ത്യയുടെ സാമ്പത്തിക ദുരന്തത്തിന്റെ കാരണം കൊളോണിയല്‍ വിരുദ്ധതയാണെന്നാണ് ആന്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ എഴുതിയത്. ഇനിയെങ്കിലും അത് അവസാനിപ്പിച്ചുകൂടെ എന്നും ആന്‍ഡ്രീസണ്‍ ചോദിയ്ക്കുന്നു.

 പ്രതിഷേധം ഇരമ്പി

പ്രതിഷേധം ഇരമ്പി

ആന്‍ഡേഴ്‌സന്റെ ട്വീറ്റ് പുറത്ത് വന്നതോടെ പ്രതിഷേധം ഇരമ്പി. ലോകമാധ്യമങ്ങള്‍ പോലും ഇത് വാര്‍ത്തയാക്കി.

ഗതികെട്ട് മാപ്പ്

സംഗതി കൈവിട്ട് പോകും എന്ന ഘട്ടം വന്നപ്പോഴാണ് മാര്‍ക്ക് ആന്‍ഡ്രീസണ്‍ മാപ്പ് പറയുന്നത്. തന്റെ ട്വീറ്റ് ഇന്ത്യന്‍ ചരിത്രത്തേയോ രാഷ്ട്രീയത്തേയോ മോശമായി ചിത്രീകരിയ്ക്കുന്നതായി തോന്നിയെങ്കില്‍ മാപ്പ് ചോദിയ്ക്കുന്നു എന്നായിരുന്നു ആന്‍ഡ്രീസണ്‍ പിന്നീട് ട്വീറ്റ് ചെയ്തത്.

ഇന്ത്യയെ സുഖിപ്പിയ്ക്കല്‍

ഇന്ത്യയെ സുഖിപ്പിയ്ക്കാന്‍ വേണ്ടി തുടര്‍ന്നും ആന്‍ഡ്രീസന്റെ വക ട്വീറ്റുകള്‍ വന്നു.

വിവരമുള്ളവര്‍ പറയട്ടെ

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചും രാഷ്ട്രീയത്തെകുറിച്ചും ഉള്ള എല്ലാ തുടര്‍ ചര്‍ച്ചകളില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നു. കൂടുതല്‍ വിവരവും അനുഭവ ജ്ഞാനവും ഉള്ളവര്‍ അതേ കുറിച്ച് പറയട്ടെ എന്നായിരുന്നു അടുത്ത ട്വീറ്റ്.

സുക്കര്‍ബര്‍ഗിനും പിടിച്ചില്ല

മാര്‍ക്ക് ആന്‍ഡ്രീസന്റെ ട്വീറ്റ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും പിടിച്ചില്ല. കടുത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ് ആന്‍ഡേഴ്‌സന്റെ ട്വീറ്റ് എന്നായിരുന്നു സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ എഴുതിയത്. ഇതല്ല ഫേസ്ബുക്കിന്റെ പ്രതികരണ രീതിയെന്നും സുക്കര്‍ബര്‍ഗ് എഴുതി.

English summary
Facebook CEO Mark Zuckerberg has distanced his company from the views expressed by board member, Marc Andreessen, in a tweet contending that anti-colonialism has been an economic disaster for India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X