കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 ദിവസം കൊണ്ട് പുതിയ ആശുപത്രി നിര്‍മിച്ച് ചൈന; കൊറോണയെ നേരിടാന്‍ അതിവേഗ നീക്കം

Google Oneindia Malayalam News

ബീജിങ്: ആഗോളതലത്തില്‍ ഭീതി സൃഷ്ടിച്ച് വ്യാപിക്കുന്ന കൊറോണ വൈറസ് രോഗം നേരിടാന്‍ ചൈനയില്‍ അതിവേഗ നീക്കങ്ങള്‍. പത്ത് ദിവസം കൊണ്ട് പുതിയ ആശുപത്രി നിര്‍മിച്ചിരിക്കുകയാണ് ചൈന. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലാണ് പുതിയ ആശുപത്രി നിര്‍മിച്ചത്. 1000 ബെഡുകളാണ് ആശുപത്രിയിലുള്ളത്. 30000 ചതുരശ്ര അടിയിലാണ് പുതിയ ആശുപത്രി.

Field

നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാര്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. തിങ്കളാഴ്ച ഇവിടെ ആദ്യത്തെ രോഗിയെ അഡ്മിറ്റ് ചെയ്തു. സൈന്യത്തില്‍ സേവനം അനുഷ്ടിക്കുന്ന 1400 മെഡിക്കല്‍ സംഘത്തെയാണ് ആശുപത്രിയില്‍ നിയോഗിച്ചിരിക്കുന്നത്. സമാന സൗകര്യങ്ങളുള്ള രണ്ടാം ആശുപത്രി ബുധനാഴ്ച അധികൃതര്‍ക്ക് കൈമാറും.

വുഹാനില്‍ കൊറോണ വൈറസ് രോഗം നേരിടാന്‍ പുതിയ ആശുപത്രിയുടെ സേവനം സഹായിക്കുമെന്നാണ് കരുതുന്നത്. ആശുപത്രി നിര്‍മാണം തുടങ്ങുന്ന വേളയില്‍ ചൈനയില്‍ കൊറോണ വൈറസ് മൂലം മരിച്ചത് 26 പേരായിരുന്നു. ഇപ്പോള്‍ മരണം നാനൂറിന് അടുത്തെത്തി. രോഗബാധ സ്ഥിരീകരിച്ചത് 17500 പേര്‍ക്കാണ്. ഇത്രയും വേഗം ആശുപത്രി നിര്‍മിച്ച ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Everything you need to know about corona virus | Oneindia Malayalam

അതേസമയം, ചൈനയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മിക്ക രാജ്യങ്ങളും. ചൈനയില്‍ നിന്ന് എത്തിയവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇന്ത്യയില്‍ കേരളത്തിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് രോഗം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

English summary
1,000-Bed Coronavirus Hospital China Built in 10 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X