Get Updates
Get notified of breaking news, exclusive insights, and must-see stories!

വില 1,349 കോടി രൂപ! ദുബായിയിൽ വീണ്ടും ആഡംബര വസതി സ്വന്തമാക്കി മുകേഷ് അംബാനി

ദുബായി: ദുബായിയിൽ വീണ്ടും പുതിയ ആഡംബര വില്ല സ്വന്തമാക്കി ശതകോടീശ്വരനായ മുകേഷ് അംബാനി. ദുബായിലെ പാം ജുമെയ്റയിലാണ് വില്ല വാങ്ങിയത്. 160 മില്യൺ ഡോളർ ( 1349.60 കോടി രൂപ) ആണ് വില്ലയുടെ വിലയെന്നാണ് റിപ്പോർട്ട്.

ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല


സ്റ്റാർബക്‌സ്, എച്ച് ആൻഡ് എം, വിക്ടോറിയ സീക്രട്ട് എന്നിങ്ങനെ വൻകിട കമ്പനികളിൽ നിക്ഷേപമുള്ള കുവൈത്ത് വ്യവസായി മുഹമ്മദ് അൽഷായുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വില്ല. എന്നാൽ വില്ല വാങ്ങിയതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും റിലയൻസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വില്ല വാങ്ങിയതായുള്ള വാർത്തകൾ നേരത്തേ വന്നിരുന്നുവെങ്കിലും മറ്റൊരു കോടീശ്വരനാണ് ഇത് സ്വന്തമാക്കിയത് എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ ഉണഅടായിരുന്നത്.

ഉടമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല

ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപാണ് ദുബായിലെ പാം ജുമെയ്‌റ. 161 മില്യൺ ഡോളറിനാണ് വില്ല വിറ്റതെന്ന് ദുബായ് ലാന്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉടമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പുതിയ വില്ലയിൽ എട്ട് മുറികളും 10 ബാത്ത്റൂമുകളുമാണ് ഉള്ളത്. ജിം, തിയറ്റർ, ജാകുസി കൂടാതെ ഭൂഗർഭ അറയിൽ 15 കാർ പാർക്കിംഗ് ഏരിയകൾ എന്നിങ്ങനെ അത്യാഡംബര സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്.

പുതിയ വില്ല സ്വന്തമാക്കിയത്


ആഗസ്റ്റിൽ പാം ജുമൈറയിലെ തന്നെ മറ്റൊരു ആഡംബര വില്ല ഇളയ മകനായ ആനന്ദിന് വേണ്ടി അംബാനി വാങ്ങിയിരുന്നു. 650 കോടി രൂപയ്ക്കായിരുന്നു ഇത്. പത്ത് കിടപ്പുമുറികളും സ്വകാര്യ സ്പാ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ തുടങ്ങിയ അത്യഡംബര സൗകര്യങ്ങളോട് കൂടിയ വില്ലയായിരുന്നു ഇത്. ഇതിന്റെ ഇരട്ടി വിലയ്ക്കാണ് ഇപ്പോൾ അംബാനി പുതിയ വില്ല സ്വന്തമാക്കിയിരിക്കുന്നത്.

1940 കോടിയോളം രൂപ

രണ്ട് വിലകൾക്കുമായി ഏകദേശം 1940 കോടിയോളമാണ് വിലവരുന്നത്. അംബാനി ദുബായിൽ തന്റെ സാന്നിധ്യം വർധിപ്പിക്കുകയാണെന്നാണ് പുതിയ ഡീലിലൂടെ വ്യക്തമാകുന്നതെന്ന് മേഖലയിലെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം, 79 മില്യൺ ഡോളർ ചെലവഴിച്ച് റിലയൻസ് യുകെ കൺട്രി ക്ലബ്ബായ സ്റ്റോക്ക് പാർക്കിനെ റിലയൻസ് വാങ്ങിയിരുന്നു.

ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമത്

ന്യൂയോർക്കിലും പുതിയ സ്വത്തുക്കൾ വാങ്ങാനുള്ള നീക്കത്തിലാണ് അംബാനി എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനായ അംബാനിയുടെ ആസ്തി 8,800 കോടി ഡോളറാണ്. ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തും ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമതുമാണ് നിലവിൽ അംബാനിയുടെ സ്ഥാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+